പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ ജില്ലയില്‍ എത്തുന്നവര്‍ക്ക് 130 രൂപയ്ക്ക് താമസസൗകര്യം;എങ്ങനെയെന്നോ?

Google Oneindia Malayalam News

എന്തെങ്കിലും ആവശ്യത്തിന് നമ്മുടെ നാട് വിട്ട് പുറത്തുപോകുമ്പോൾ ആദ്യത്തെ ടെൻഷൻ എവിടെ താമസിക്കും എന്ന് ഓർത്താണ് ഹോട്ടലിൽ റൂം എടുത്ത് താമസിക്കലൊക്കെ കാശ് പൊടിയുന്ന പരിപാടിയാണ്. കാരണം ഒറ്റ രാത്രി നിൽക്കാൻ തന്നെ നല്ല പണമാകും, പിന്നെ സുരക്ഷിതത്വം അങ്ങനെ എല്ലാം നോക്കുമ്പോൾ ആകെ പ്രശ്നമാണ്.

എന്നാൽ പാലക്കാട് ജില്ലയിൽ എത്തുന്നവർക്ക് ആ ടെൻഷൻ വേണ്ട. കാരണം ഉണ്ട്. കയ്യിലെ കാശ് അധികം പോകാതെ സുരക്ഷിതമായി നിൽക്കാൻ ഒരിടം ഉണ്ട്. ഇത്ര കുറഞ്ഞ വാടകയ്ക്ക് ഇങ്ങനെ ഒരു സൗകര്യം മറ്റെവിടേയും കിട്ടാൻ സാധ്യത കുറവാണ്. പാലക്കാട് ന​ഗരസഭയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പാലക്കാട് ന​ഗരസഭയുടെ ഈ പുതിയ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം.

palakkad new

കണ്‍മുന്നില്‍ ചോരയില്‍ കുളിച്ചുകിടന്നത് മകളാണെന്നറിയാതെ അമ്മ; പിന്നീട് തേടിവന്നത് മരണവാര്‍ത്തകണ്‍മുന്നില്‍ ചോരയില്‍ കുളിച്ചുകിടന്നത് മകളാണെന്നറിയാതെ അമ്മ; പിന്നീട് തേടിവന്നത് മരണവാര്‍ത്ത

പാലക്കാട് നഗരത്തിൽ എൻെങ്കിലും ആവശ്യത്തിനോ യാത്രയ്ക്കോ വരുന്നവർക്ക് ഇനി വെറും നൂറ്റിമുപ്പത് രൂപയ്ക്ക് താമസസൗകര്യം ലഭിക്കും. പാലക്കാട് നഗരസഭയാണ് കുറഞ്ഞ ചെലവിൽ ഡോർമിറ്ററി, ക്ലോക്ക് റൂം, ലോക്കർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ആദ്യമായിട്ടാണ് തദ്ദേശസ്ഥാപനം ഇത്തരത്തിൽ സൗകര്യം ഒരുക്കുന്നത്.

2.7 മില്യണ്‍ തട്ടിയെടുത്ത് ഓടിയ കള്ളനെ തടഞ്ഞുവെച്ച് ഇന്ത്യക്കാരന്‍; സർപ്രൈസുമായി ദുബായ് പോലീസ്‌2.7 മില്യണ്‍ തട്ടിയെടുത്ത് ഓടിയ കള്ളനെ തടഞ്ഞുവെച്ച് ഇന്ത്യക്കാരന്‍; സർപ്രൈസുമായി ദുബായ് പോലീസ്‌

ഡോർമിറ്ററി, ലോക്കർ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് വെറും 130 രൂപക്ക് ലഭിക്കുക.പാലക്കാട് ബിഒസി റോഡ് ഫ്ലൈ ഓവറിന് താഴെയാണ് അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പുതിയ ക്ലോക്ക് റൂം നിർമ്മിച്ചിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണ് ഡോർമിറ്ററിക്ക് ലഭിക്കുന്നതെന്നാണ് നഗരസഭ ചെയർപേഴ്സൺ പറയുന്നത്.

വരും ദിവസങ്ങളിലെ സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത് പദ്ധതി വ്യാപിപ്പിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. നമ്മുടെ ജീവിതച്ചിലവ് വർധിച്ചുകൊണ്ടിരിക്കുന്ന ഒരുി അവസ്ഥയിൽ ഇത്ര കുറഞ്ഞ പണത്തിന് താമസ സൗകര്യം ലഭിക്കുക എന്നത് ചെറിയാ കാര്യമല്ല...

English summary
Those arriving in Palakkad city can now get accommodation for just 130 rupees, here is how
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X