പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് ലിംഗസമത്വമെന്ന ആശയത്തെ തള്ളിപ്പറയാനാകില്ല; സ്പീക്കർ

Google Oneindia Malayalam News

പാലക്കാട്: എം എസ് എഫ് വേദിയിലെ ലിംഗസമത്വത്തെ കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ എംകെ മുനീറിനെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സ്പീക്കറുടെ പ്രതികരണം.

mkm-1659360697.jpg -Pr

'ലിംഗ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 15 അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരും.
ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും ലിംഗ സമത്വമെന്ന ആശയത്തെ അധിക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ല. ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർത്ഥം', എം ബി രാജേഷ് വിമർശിച്ചു.

'വിദ്യാർത്ഥികൾ അവരുടെ ഇഷ്ടാനുസരണമുള്ള വേഷം തെരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ വേഷം ഞങ്ങൾ നിശ്ചയിക്കുമെന്ന് കൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ലിംഗസമത്വമെന്ന ആശയത്തിനെതിരായ ആക്രമണങ്ങളെ ജനാധിപത്യ ബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞു.

ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ‍

എം എസ് എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ 'മതം, മാര്‍ക്‌സിസം, നാസ്തികത' വിഷയത്തിലെ പ്രസംഗത്തിലായിരുന്നു മുനീർ വിവാദ പരാമർശം. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നും ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പമെന്നുമായിരുന്നു മുനീറിന്റെ പരാമർശം. സംഭവം വിവാദമായതോടെ തന്റെ പ്രസംഗത്തെ ന്യായീകരിച്ച് മുനീർ ഇന്ന് രംഗത്തെത്തിയിരുന്നു. ലിംഗസമത്വത്തിനെതിരെയല്ല മറിച്ച് ലിംഗപക്ഷപാതത്തിന് എതിരെയാണ് താൻ പറഞ്ഞത് എന്നായിരുന്നു മുനീറിന്റെ വിശദീകരണം.

ലിംഗ സമത്വം ആണ്‍കോയ്മയില്‍ അധിഷ്ഠതമാകരുത്. അങ്ങനെയുള്ളതിനെ സമത്വമെന്ന് വിളിക്കാന്‍ പറ്റില്ല. ലിംഗ സമത്വം വരണമെങ്കില്‍ സ്ത്രീയേയും പുരുഷനേയും ഒരുപോലെ പരിഗണിക്കണമെന്നും മുനീർ പറഞ്ഞിരുന്നു. 'പുരുഷ മേധാവിത്വത്തെ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി ലിംഗ സമത്വം എന്ന വാക്കിനെ ദുരുപയോഗം ചെയ്യുന്നു. സ്‌കൂളില്‍ എല്ലാ തീരുമാനങ്ങളും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. പുരുഷന്‍മാരെ കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ല. അതാണ് തന്നെ അലട്ടുന്ന പ്രശ്നം. അത് ചർച്ചയാകണമെന്നാണ് താൻ ആഗ്രഹിച്ചത് എന്നും മുനീർ പറഞ്ഞു. സ്ത്രീകളെ ഏറ്റവും അവമതിപ്പോടെ കാണുന്ന പാർട്ടിയാണ് സി പി എം എന്നും അവരാണോ ലിംഗ സമത്വത്തെ കുറിച്ച് പറയുന്നതെന്നും മുനീർ പറഞ്ഞു.

English summary
Those who believe in constitutional values ​​cannot reject the concept of gender equality; Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X