പാലക്കാട് മൂന്ന് പേർ മരിച്ച സംഭവം; വ്യാജമദ്യം കഴിച്ചതെന്ന് സംശയം,അന്വേഷണം തുടങ്ങി
പാലക്കാട്; വാളയാറിൽ മൂന്ന് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചാണെന്ന് സംശയം. അയ്യപ്പൻ (55), രാമൻ, (55) ,ശിവൻ (37) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ മദ്യപിച്ചത്. മദ്യം കഴിച്ചതാണോ മരണകാരണമെന്ന് വ്യക്തമല്ല. പോസ്റ്റുമാർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം വരൂ.മദ്യം തമിഴ്‌നാട്ടില്‍ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.