പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികൾക്ക് ആശ്വാസം; ഓൺലൈൻ പഠനം മുടങ്ങില്ല!! 1093 ടിവികള്‍ സ്ഥാപിച്ചു

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ . 713 പൊതുകേന്ദ്രങ്ങളില്‍ ടെലിവിഷന്‍ സ്ഥാപിച്ചു.പൊതു കേന്ദ്രങ്ങളിലും പഠനാവശ്യത്തിനായി വ്യക്തികള്‍ക്ക് നല്‍കിയതുമുള്‍പ്പെടെ 1093 ടിവികള്‍ ജില്ലയില്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം 3,32,394 വിദ്യാര്‍ഥികളില്‍ (പ്ലസ് വണ്‍ ഒഴികെ)11,167 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമായിരുന്നില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി 713 പൊതുകേന്ദ്രങ്ങളില്‍ ഓരോ ടെലിവിഷന്‍ വീതം സ്ഥാപിച്ചിട്ടുണ്ട്.

 students2-

ബി.ആര്‍.സികള്‍, ക്ലസ്റ്റര്‍ സെന്ററുകള്‍, വായനശാലകള്‍, അങ്കണവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങി ഓരോ വിദ്യാര്‍ഥിക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പൊതുകേന്ദ്രങ്ങളിലായാണ് പഠന സൗകര്യമൊരുക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ പഠന സൗകര്യം സാധ്യമായത്.

സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളില്‍ പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതിനാല്‍ അതത് ദിവസത്തെ പാഠഭാഗങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് ഉപകാരപ്രദമാകും.

Recommended Video

cmsvideo
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് നിൽപ്പ് സമരവുമായി യൂത്ത് ലീഗ്

ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ ഇനിയും ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാകാത്ത വിദ്യാര്‍ഥികള്‍ ഇക്കാര്യം പ്രധാനാധ്യാപകന്റെയോ മറ്റ് അധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് എസ്എസ്കെ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കാനുള്ള പൂര്‍ണ ചുമതല പ്രധാനാധ്യാപകര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനും ജില്ലയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

'സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിച്ച് മൻമോഹൻ സിംഗ്, നോക്കി നിന്ന് രാഹുൽ'; ചിത്രത്തിന് പിന്നിലെന്ത്'സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിച്ച് മൻമോഹൻ സിംഗ്, നോക്കി നിന്ന് രാഹുൽ'; ചിത്രത്തിന് പിന്നിലെന്ത്

" 'വീട്ടിൽ കയറി അടിക്കുന്നത്' ചൈനയ്ക്കെതിരെ പറ്റില്ലേ, വീമ്പ് പാകിസ്താനെതിരെ മാത്രമാണോ"

ഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസംഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസം

English summary
TV fixed in different palces at palakkad for online class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X