ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം സമ്മാന വാഗ്ദാനം നൽകി തട്ടിപ്പ്; പ്രതികൾ ദില്ലിയിൽ അറസ്റ്റിൽ
പാലക്കാട്: സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തിയ കേസിൽ നൈജീരിയ സ്വദേശി നാഗാലാൻഡ് സ്വദേശിനിയും ദില്ലിയിൽ അറസ്റ്റിൽ. സാമൂഹ്യ മാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. പശ്ചിമ ദില്ലിയിലെ ഉത്തംനഗറില്‍ താമസിക്കുന്ന നൈജീരിയ സ്വദേശി ചിനേഡു ഹൈസെന്റ് (25), സുഹൃത്ത് നാഗാലാന്‍ഡ് ദിമാപുര്‍ സ്വദേശിനി കെ. രാധിക (25) എന്നിവരെയാണ് ദില്ലിയിൽ നിന്ന് അതിസാഹസികമായി പാലക്കാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ കമ്പനി ജീവനക്കാരനിൽ നിന്ന് മാത്രം നാലേമുക്കാൽ ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തട്ടിപ്പിനുപയോഗിച്ച സിം കാർഡുകളും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചിക്കോട് സ്വകാര്യ കമ്പനി ജീവനക്കാരനായ ഇരുപ്പത്തിയേഴുകാരന്‍, ഒറ്റപ്പാലം സ്വദേശി തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇന്റര്‍നെറ്റ് ഉപയോഗരീതിയും മൈബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും പിന്തുടര്‍ന്നാണ് ദില്ലിയിലെത്തി ഇരുവരെയും അറസ്റ്റുചെയ്തത്.

അതിസാഹസികമായിട്ടാണ് പ്രതികളെ ദില്ലിയിൽ വെച്ച് പൊലീസ് പിടികൂടിയത്. തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് വിലാസം തേടിയെത്തിയ പൊലീസിന് വിലാസത്തിലുള്ള സ്ഥലത്ത് കെട്ടിടങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് കേന്ദ്ര സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ സിഗ്‌നല്‍, ഇന്റര്‍നെറ്റ് വിവരം എന്നിവ പിന്തുടര്‍ന്ന് പശ്ചിമ ദില്ലിയില്‍ നൈജീരിയക്കാര്‍ കൂട്ടമായി താമസിക്കുന്ന ഉത്തംനഗറില്‍ എത്തുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിനും പരിശോധനകൾക്കുമൊടുവിലാണ് പ്രതികൾ വലയിലാകുന്നത്.
ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. എ. സുകുമാരന്റെ നേതൃത്വത്തില്‍ പാലക്കാട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. പ്രതാപ്, സീനിയര്‍ സി.പി.ഒ. എ. മനേഷ്, സി.പി.ഒ. എച്ച്. ഹിരോഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ദില്ലിയിലെത്തി പരിശോധനകൾക്കും അന്വേഷണങ്ങൾക്കും അറസ്റ്റിനും നേതൃത്വം നൽകിയത്. പാലക്കാട് സിജെഎം കോടതിയിൽ ഹാജരാക്കിയ ഇരു പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പണം തട്ടിപ്പ് നടത്തുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ളവരാണ് സംഘത്തിലെ കണ്ണികളെന്ന് പൊലീസ് പറഞ്ഞു.കേരളത്തിൽ തിരുവനന്തപുരം കോട്ടയം വയനാട് മലപ്പുറം ജില്ലകളിൽ നിന്ന് പിടിയിലായവരും സമാനരീതിയിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇത്തരത്തിലുള്ള സംഘങ്ങൾക്കായി പൊലീസ് നേരത്തെയും അന്വേഷണം നടത്തിയിരുന്നു.
അതേസമയം, ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചാണ് പ്രതികൾ പണം തട്ടിയെടുത്തിരുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി പറഞ്ഞു. ഫേസ്ബുക്കിലൂടെ സുഹൃത്താവാൻ ക്ഷണിച്ച ശേഷം വിശദമായി പരിചയപ്പെടും. ഇതിനു ശേഷം പ്രതികൾ തട്ടിപ്പിനായി കളമൊരുക്കും. വിശദമായി പ്രതികൾ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നീട് വാട്സ്ആപ്പ് കോൾ വഴിയാകും ഇടപെടലുകൾ. അത്യാധുനിക രീതിയിലുള്ള തട്ടിപ്പ് സംഘങ്ങളാണ് ഇവരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ പ്രമുഖവ്യക്തികളുടെ വിവരങ്ങള്‍ അടങ്ങിയ വെബ് പേജ്, ഇ-മെയില്‍ തുടങ്ങിയവ കൃത്രിമമായി നിര്‍മിച്ച് ഇരകളാക്കാന്‍ ലക്ഷ്യമിടുന്നവരുടെ വിശ്വാസം പിടിച്ചുപറ്റും. തുടര്‍ന്ന് ജന്മദിനത്തിലും മറ്റ് വിശേഷ അവസരങ്ങളിലും വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും കൊറിയര്‍ വഴി അയച്ചിട്ടുണ്ടെന്ന് ഇരകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്.
ഇരകളുടെ ഫോണിലേക്ക് കസ്റ്റംസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പേരില്‍ വിളിച്ച് നിങ്ങളുടെപേരില്‍ അയച്ച സമ്മാനത്തിന് എയര്‍ പോര്‍ട്ടില്‍ കസ്റ്റംസ് നികുതി, സമ്മാനനികുതി മുതലായവ അടയ്ക്കാന്‍ ആവശ്യപ്പെടും. ഇതിനായി ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ അക്കൗണ്ട് നമ്പറും നല്‍കും. തുക അടച്ച് കാത്തിരിക്കുന്നവര്‍ നാളുകള്‍ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതാവുമ്പോഴാണ് വഞ്ചിക്കപ്പെട്ടതായി അറിയുന്നതെന്ന് പൊലീസ് പറഞ്ഞു.
റിതു... അടിപൊളി മേക്കോവറാണല്ലോ, ലുക്ക് പൊളിച്ചെന്ന് ആരാധകര്‍; വൈറല്‍ ഫോട്ടോഷൂട്ട്












Click it and Unblock the Notifications