Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃത്താലയിൽ മയക്കുമരുന്ന് നൽകി പീഡനം, ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് സ്പീക്കർ എംബി രാജേഷ്

പാലക്കാട്: കേരളത്തെ ഞെട്ടിച്ച തൃത്താല പീഡനത്തിൽ ഒരു കുറ്റവാളിയേയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് സ്പീക്കറും തൃത്താല എംഎൽഎയുമായ എംബി രാജേഷ്. എല്ലാ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് എംബി രാജേഷ് വ്യക്തമാക്കി.

എംബി രാജേഷിന്റെ പ്രതികരണം ഇങ്ങനെ: 'തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരും. ജൂലൈ ഒന്നിനാണ് ഇങ്ങനെയൊരു സംഭവം സംബന്ധിച്ച സൂചനകൾ പ്രദേശത്തെ ചില പൊതുപ്രവർത്തകർ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളുമായി നേരിട്ട് കാണാൻ അവരോടു നിർദേശിച്ചു. തുടർന്ന് ജൂലൈ മൂന്നാം തീയതി പെൺകുട്ടിയുടെ ഒരു ബന്ധുവും ചില പൊതുപ്രവർത്തകരും എന്നെ നേരിൽ വന്ന് കണ്ട് സംസാരിച്ചു.

rajesh

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

പ്രശ്നത്തിന്റെ ഗൗരവവും വ്യാപ്തിയും ബോധ്യപ്പെടുകയും ഉടൻ തന്നെ പരാതി തയ്യാറാക്കി നൽകാൻ നിർദേശിക്കുകയും ചെയ്തു. ഇതിനായി അഭിഭാഷകന്റെ സഹായവും ലഭ്യമാക്കി. എനിക്ക് ലഭിച്ച പരാതി അന്നേ ദിവസം തന്നെ മുഖ്യമന്ത്രിക്ക് അയച്ചു. ബന്ധുക്കൾ നേരിട്ടും മുഖ്യമന്ത്രിക്ക് പരാതി അയച്ചു. ഗൗരവമായി തന്നെ തുടർ നടപടികളുണ്ടായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് പഴുതടച്ച അന്വേഷണത്തിന് വഴിയൊരുക്കി. ചാലിശ്ശേരി സി ഐ ആണ് കേസ് അന്വേഷിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്. രണ്ടു പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. . സംഭവവുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടാൻ അനുവദിക്കില്ല. എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകാനും ഒപ്പമുണ്ടാകും

ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
    Lambda variant found in 31 countries | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+