പാലക്കാട് മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ; പിടിച്ചെടുത്തത് മാരക മയക്കുമരുന്നായ 70 മില്ലി എൽഎസ്ഡി സ്റ്റാമ്പ്!!
പാലക്കാട്: ബൈക്കിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന മയക്കുമരുന്നമായി 2 യുവാക്കൾ എക്സൈസിന്റെ പിടിയിൽ. മാരക മയക്കുമരുന്നായ 70 മില്ലി LടD സ്റ്റാമ്പ് , 370 മില്ലി MDMA ,17 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായാണ് , കോങ്ങാട് സ്വദേശി സുകമാരൻ മകൻ രാഹുൽ 28 വയസ്സ് ,കല്ലടിക്കോട് സ്വദേശി സേതുമാധവൻ മകൻ സുജിത്ത് 26 വയസ്സ് എന്നിവർ പിടിയിലായത്.
ഗോപാലപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ തടഞ്ഞിട്ടും നിർത്താതെ പോയ ബൈക്കിനെ പാലക്കാട് എക്സൈസ് റെയിഞ്ച് വാർട്ടിയും പാലക്കാട് എക്സൈസ് ഇന്റലിജൻസും വാനനത്തിൽ പിൻതുടർന്ന് സാഹസികമായി പാലക്കാട് ചന്ദനഗർ ജംഗ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർമാരായ എം. സജീവ് കുമാർ ,എം.റിയാസ് , പ്രിവന്റീവ് ഓഫിസർമാരായ വൈ. സയിദ്ദ് മുഹമ്മദ് , കെ.എസ് സജിത്ത് , സി- ശെന്തിൽകുമാർ ,വി. സജീവ് , എം. യൂണിസ് , സിവിൽ എക്സൈസ് ഓഫീസർ കെ. അഭിലാഷ് , ഡ്രൈവർമാരായ കൃഷ്ണകുമാർ സത്താർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്