Get Updates
Get notified of breaking news, exclusive insights, and must-see stories!

16 -കാരിയ്ക്ക് കൊടും പീഡനം;17 വയസ്സുകാരനായ സഹോദരനും അമ്മാവനും അകത്ത്;അമ്മയുടെ കാമുകൻ എവിടെ?

പത്തനംതിട്ട : 16 വയസുള്ള പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പ്രതികളിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവശേഷിക്കുന്ന ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പോലീസ് അന്വേഷിക്കുന്ന ഈ വ്യക്തി പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ ആണെന്ന് കണ്ടെത്തി.

പത്താംക്ലാസ് പൂര്‍ത്തിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം പ്രതി പട്ടികയിൽ ഉണ്ട്. ഇതിന് പുറമെ അഞ്ചു പേരില്‍ ബാക്കി രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തും ഒരാള്‍ അമ്മയുടെ കാമുകനുമാണ്.

പീഡനത്തിന് പിന്നാലെ സുഹൃത്തുക്കൾ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി ആദ്യം പൊലീസിന് മൊഴിയില്‍ നൽകി. തുടര്‍ന്ന് വിശദമായി മൊഴി എടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ച കാര്യം പുറത്തായത്. ഇതില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

1

അതേസമയം, കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനിന് ലഭിച്ചത്. കോയിപ്രം സ്റ്റേഷനില്‍ ചൈല്‍ഡ്‌ ലൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാല് പേർക്ക് എതിരെ പൊലീസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലവിൽ അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

2

അതേസമയം, പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെൺകുട്ടിക്ക് എതിരെ പീഡനം നടന്നതായാണ് വ്യക്തമാകുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് പെൺകുട്ടിയെ സഹോദരന്‍ പീഡിപ്പിച്ചു. പിന്നാലെ, അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അവിടെ വെച്ച് പെൺകുട്ടിയുടെ അമ്മാവനും പീഡിപ്പിച്ചു.

3

ഇതിന് പിന്നാലെ, വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്ന് പേരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അതേസമയം, കേസില്‍ കോയിപ്രം പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

8 വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു പീഡിപ്പിച്ചു; 75 - കാരന് കോടതിയുടെ കഠിന ശിക്ഷ

ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം

5

തൃശ്ശൂർ : എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 75 കാരന് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി 26 വർഷം കഠിനതടവും 1,35,000 രൂപയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 10 മാസം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുക അടക്കാൻ തയ്യാറായാൽ ഈ തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

5

നാലു വർഷങ്ങൾക്കു മുൻപ് 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോയ ബാലികയെ വീട്ടിലേക്ക് നിർബന്ധമായി വിളിച്ചു വരുത്തി പ്രതി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിൽ എളനാട് കിഴക്കേക്കലം ചന്ദ്രനെ(75) ആണ് പ്രതി.

Recommended Video

cmsvideo
    P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ
    6

    പഴയന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സി വിജയകുമാരൻ കുറ്റപത്രം സമർപ്പിച്ചിരുന്നു. 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും 3 തൊണ്ടിമുതലുകളും തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജയ് കുമാർ കോടതിയിൽ ഹാജരായി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+