• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ട ജില്ലയിൽ ഹെപ്പറ്റൈറ്റിസ്-ബി രോഗബാധ; രോഗബാധയെപ്പറ്റി വിദഗ്ധ പഠനം നടത്താൻ തീരുമാനം!

  • By Desk

പത്തനംതിട്ട: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഹെപ്പറ്റൈറ്റിസ്-ബി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രമാടം, വള്ളിക്കോട്, പന്തളം തെക്കേക്കര, കോന്നി ഗ്രാമപഞ്ചായത്തുകളിലെ രോഗബാധയെപ്പറ്റി വിദഗ്ധ പഠനം നടത്തുന്നതിന് ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രോഗം പകരുന്ന രീതികള്‍ മനസിലാക്കുന്നതിനും രോഗപകര്‍ച്ച തടയുന്നതിനുമാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഫേസ്ബുക്കിൽ നിന്ന് 8.70 കോടി വ്യക്തിവിവരങ്ങൾ ചോർന്നു; 34,300 കോടി രൂപ പിഴ അടക്കാൻ ഉത്തരവ്!

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടത്തുക. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. മൂന്ന് ഘട്ടങ്ങളിലായാണ് പഠനം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ രോഗബാധിതരായവരെയും രോഗബാധയില്ലാത്ത സമാന സാഹചര്യത്തിലുള്ളവരെയും കണ്ടെത്തുകയും അവരുടെ രക്തപരിശോധന നടത്തുകയും ചെയ്യും. രണ്ടാം ഘട്ടത്തില്‍ നിശ്ചിത ചോദ്യാവലിയുമായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി വിവരശേഖരണം നടത്തും. മൂന്നാം ഘട്ടത്തില്‍ രോഗപകര്‍ച്ചാ സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ പരിശോധന, രോഗബാധിതര്‍ അല്ലാത്തവര്‍ക്ക് വാക്സിനേഷന്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ നടത്തും. പഠനം പൂര്‍ത്തിയാക്കി ആഗസ്റ്റ് അവസാനം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സംഗീത ചെറിയാന്‍ വര്‍ഗീസ്, പ്രോഗാം ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവരശേഖരണ സര്‍വെയിലും രക്തസാമ്പിളുകളുടെ ശേഖരണമടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളിലും എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അഭ്യര്‍ഥിച്ചു.

English summary
An expert study will be conducted on hepatitis B infection in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X