• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഒപി വിഭാഗം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

പത്തനംതിട്ട: കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഒപി വിഭാഗം നാളെ(സെപ്റ്റംബര്‍ 14) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു നാടിന് സമര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.എ. റംലാബീവി, മെഡിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടറും സ്‌പെഷല്‍ ഓഫീസറുമായ ഡോ. ഹരികുമാരന്‍ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, സൂപ്രണ്ട് ഡോ. എസ്. സജിത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. ആശുപത്രി, അക്കാദമിക് ബ്ലോക്ക് എന്നിങ്ങനെ 49,200 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിട നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതുവരെയുളള നിര്‍മാണ പ്രവൃത്തികള്‍ക്കായി 110 കോടി രൂപ ചെലവഴിച്ചു. ഇതില്‍ 74 കോടി രൂപ വിനിയോഗിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

18 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജ് വരെ എത്താന്‍ നല്ല റോഡും 14 കോടി രൂപ ചെലവില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ ഡോക്ടര്‍മാരെയും, മറ്റു ജീവനക്കാരെയും നിയമിച്ചു. എംസിഐ മാനദണ്ഡ പ്രകാരം 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനും ആശുപത്രി സുഗമമായി നടത്തിക്കൊണ്ടു പോകാനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഒപിയില്‍ വരുന്ന രോഗികള്‍ക്ക് മരുന്ന് വിതരണത്തിനായി ഫാര്‍മസിയും സജ്ജീകരിച്ചു. ഇതിനായി 75 ലക്ഷം രൂപയുടെ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി തുടങ്ങിയവ രണ്ടാംഘട്ട നിര്‍മാണത്തില്‍ കിഫ്ബിയിലൂടെ നടപ്പാക്കും. ഇതിനായി 338.5 കോടിയുടെ പദ്ധതി നിര്‍ദേശം കിഫ്ബിയുടെ പരിഗണനയിലാണ്.

പത്തനംതിട്ട ജില്ലയുടേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളജ് ഒരു മുതല്‍ക്കൂട്ടായി മാറും. ശബരിമലയില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മെഡിക്കല്‍ കോളജ് എന്ന പ്രത്യേകതയും കോന്നിക്കുണ്ട്.

കോവിഡിന്റെ പ്രതികൂലമായ സാഹചര്യമാണ് രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്നത്. ഇതിനെ നേരിടാനുള്ള പോരാട്ടത്തിലാണ് ആരോഗ്യമേഖല. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഒ പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കോവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരും. ഉദ്ഘാടന ചടങ്ങ് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടക്കുക.

English summary
Chief Minister will inaugurate konni Govt. Medical College OP Department at tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X