പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇലന്തൂര്‍ ഇ എം എസ് സഹകരണ ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

പത്തനംതിട്ട: ആതുര സേവന രംഗത്ത് സഹകരണ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് തെളിയിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ പാലച്ചുവട്ടില്‍ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതുര സേവന രംഗത്ത് സഹകരണ വകുപ്പിന്റെ ശേഷിക്ക് ഒത്ത നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണ്ടാകണം. കൂടുതല്‍ സഹകരണ ആശുപത്രികള്‍ ആതുര മേഖലയിലേക്കു കടന്നുവരുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ഇ.എം.എസിന്റെ പേരിലുള്ള ഈ സഹകരണ ആശുപത്രിക്ക് കഴിയട്ടെ. ആതുര സേവന രംഗത്ത് ഈ ആശുപത്രിക്ക് കൂടുതല്‍ സേവനവും ഉയര്‍ച്ചയും വരും കാലങ്ങളില്‍ ഉണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ആശുപത്രിയിലെ ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്കും ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയും നിര്‍വഹിച്ചു. രാജു എബ്രഹാം എംഎല്‍എ ആശുപത്രിയുടെ ഭന്ദ്രദീപ പ്രകാശനം നടത്തി.

pinarayi-vijayan

ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി വിഭാഗങ്ങളിലായി പ്രഗത്ഭരും പരിചയ സമ്പന്നരുമായ എട്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. മൂന്നു നിലകളിലായി ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി, ഓപ്പറേഷന്‍ തീയേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ട് ഡോക്ടര്‍മാരെ കൂടാതെ 20 നഴ്‌സുമാരുടെയും 15 നോണ്‍ മെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ആശുപത്രിയിലുണ്ട്.

കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ജില്ല കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായര്‍, കെഎസ്ഇഡബ്യുഡബ്യുഎഫ്ബി ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ.ഫിലിപ്പോസ് തോമസ്, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, കേരളാ ബാങ്ക് ഡയറക്ടര്‍ നിര്‍മ്മല ദേവി, പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് അസോസിയേഷന്‍ പ്രസിഡന്റ് പി.ജെ അജയകുമാര്‍, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, സഹകണ സംഘം പത്തനംതിട്ട ജോയിന്‍ രജിസ്ട്രാര്‍ എം.ജി പ്രമീള, കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, സഹകരണ സംഘം പത്തനംതിട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി.അനിരുദ്ധന്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ജോണ്‍സണ്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, സി.പി.എം ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍, ഡയറക്ടര്‍ന്മാരായ ഡോ. കെ.ജി സുരേഷ്, ഡോ.പി.ജെ പ്രദീപ്കുമാര്‍, ഡോ.പി.സി ഇന്ദിര, ഡോ.ഉഷ കെ.പുതുമന, ആര്‍ തുളസീധരന്‍ പിള്ള, കെ. ഗോപാല കൃഷ്ണന്‍, പി.കെ ദേവാനന്ദന്‍, ഡയറക്ടര്‍ കെ.സി രാജഗോപാലന്‍, റോസ് ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

English summary
CM pinarayi vijayan inaugurated Ilantur EMS Co-operative Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X