കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; ശബരിമല മേല്‍ശാന്തി വികെ ജയരാജ് നമ്പൂതിരി ക്വാറന്റീനില്‍
ശബരിമല: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറക്കാനിരിക്കെ ശബരിമല മേല്‍ശാന്തി വികെ ജയരാജ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
അദ്ദേഹത്തിന്റെ കീഴ്ശാന്തിക്കാരായ രണ്ട് പേര്‍ക്കും ഭക്ഷണം പാകം ചെയ്യുന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മേല്‍ശാന്തി അടക്കം ഏഴ് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. അതേസമയം, നിത്യപൂജകള്‍ക്ക് മുടക്കമുണ്ടാവില്ല.