Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്ദീപ് കൊലക്കേസില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്ത; മാധ്യമം വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. തിരവല്ലയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഎം പെരിങ്ങല ലോക്കല്‍ സെക്രട്ടറി പിബി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐയുടെ വിമര്‍ശനം. കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധവും ഡിവൈഎഫ്ഐയെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം പത്രം, വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്ന്
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

''പിടിയിലായ പ്രതികളില്‍ മൂന്ന് പേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് പോലീസ്'' എന്നാണ് 2021 ഡിസംബര്‍ 4 ന് വിവിധ എഡിഷനുകളില്‍ പുറത്തിറങ്ങിയ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസ് റിപ്പോര്‍ട്ടില്‍ ഒരിടത്തും പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകം സംബന്ധിച്ച എഫ്ഐആറില്‍ പ്രതികള്‍ ബിജെപിക്കാരാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

kerala

വസ്തുത ഇതായിരിക്കെ പോലീസിനെ ഉദ്ധരിച്ച് ഒരു തെറ്റായ വിവരം നല്‍കിയത് ബോധപൂര്‍വ്വമാണ്. ആര്‍എസ്എസ് നുവേണ്ടി പ്രചാരവേല ചെയ്യുന്ന മാധ്യമം പത്രം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇത് നീതികരിക്കാനാകില്ല. ഈ വാര്‍ത്തയെ സംബന്ധിച്ച് തിരുത്തല്‍ അടുത്ത ദിവസം പ്രസിദ്ധീകരിക്കണമെന്നും ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം മാധ്യമം എഡിറ്റര്‍ക്ക് കത്തയച്ചു. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കേസില്‍ അറസ്റ്റിലായ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. സന്ദീപിനോടുള്ള മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. മുഖ്യപ്രതി ജിഷ്ണു രഘുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയവിരോധവും ഉണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് കൊലപാതകത്തിന് പിന്നാല്‍ രാഷ്ട്രീയവിരോധമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സന്ദീപ് കുമാറിനെ ചാത്തങ്കരിക്ക് സമീപത്തെ വയലില്‍ വച്ച് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
    വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ജയസൂര്യ | Oneindia Malayalam

    പൊലീസിനെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള സി പി എമ്മിന്റെ അപകടകരമായ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടും. തിരുവല്ലയിലെ വനിതാ നേതാവ് സി പി എം പ്രാദേശിക നേതാവിനെതിരെ ഉയര്‍ത്തിയ പീഡന പരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പത്തനംത്തിട്ട ജില്ലയിലുള്ള സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളും അന്വേഷിക്കണം. തിരുവല്ലയിലെ കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

    അതേസമയം , പി ബി സന്ദീപിന്റെ കൊലപാതകം ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി പി എം ആരോപിച്ചു. ഇതിനായി നവംബര്‍ ആദ്യ വാരം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ തിരുവല്ലയില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സന്ദീപ് കുമാറിനെ കൊല്ലാനുള്ള തീരുമാനം എടുത്തതെന്ന് കെയു ജനീഷ് കുമാര്‍ എം എല്‍ എ ആരോപിക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+