കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ പരമാവധി ഉപയോഗപ്രദമാക്കണം: പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: ജില്ലയിലെ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡിസിസി) പരമാവധി ഉപയോഗപ്രദമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വാറന്റൈനില്‍ കഴിയുന്നതിനായി വീട്ടില്‍ സൗകര്യമില്ലാത്തവര്‍, കോളനികളില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ എന്നിങ്ങനെ ഉള്ളവരെ ജില്ലയിലെ ഡിസിസികളിലേക്കു മാറ്റണം.
വാര്‍ഡ്തല ജാഗ്രതാ സമിതി ഇത് ഉറപ്പുവരുത്തണം. അതിഥി തൊഴിലാളികളില്‍ രോഗം സ്ഥിരീകരിക്കുന്നവരെ നിലവിലുള്ള ഡിസിസി കളിലേക്കു മാറ്റണം. അതത് ബ്ലോക്ക് പഞ്ചായത്തുകള്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേകം ഡിസിസി സജ്ജമാക്കണം. കോന്നി മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്ന സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികളുടെ ഭക്ഷണ സൗകര്യം അരുവാപ്പുലം പഞ്ചായത്ത് ഏറ്റെടുക്കണമെന്നു യോഗത്തില്‍ തീരുമാനമായി. കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും.

പരിശോധനയ്ക്കായി പിഎച്ച്‌സികളില്‍ കിറ്റുകള്‍ ലഭ്യമാകുന്നെന്ന് ഉറപ്പുവരുത്തണം. പരിശോധനയ്ക്കായി ആര്‍ടിപിസിആര്‍ മൊബൈല്‍ വാഹനങ്ങള്‍ ലഭ്യമാകും. ഇതോടെ ദിവസേനയുള്ള ടെസ്റ്റിന് പുറമേ 1000 ടെസ്റ്റുകള്‍ കൂടി നടത്താന്‍ സാധിക്കും. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിനു മുന്നോടിയായി പരിശോധന വര്‍ധിപ്പിച്ച് പരമാവധി രോഗികളെ കണ്ടെത്താന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. രോഗം സ്ഥിരീകരിക്കുന്ന കോളനികളില്‍ പ്രത്യേക പരിശോധനാ ക്യാമ്പുകള്‍ നടത്തും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ വിതരണം ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു. ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, ഡിഡിപി തുടങ്ങിയവര്‍ പങ്കെടുത്തു.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications