കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു; സിപിഎം വിമതന്‍ പഞ്ചായത്ത് പ്രസിഡന്റായി
പത്തനംതിട്ട: ബിജെപിയുടെ പിന്തുണ തേടില്ലെന്ന് പല കോണ്‍ഗ്രസ് നേതാക്കളും പരസ്യപ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ വേറിട്ട സഖ്യമാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഇവിടെ ഒരുമിക്കുകയായിരുന്നു. ബിജെപിക്കോ കോണ്‍ഗ്രസിനോ പ്രസിഡന്റാനാകാന്‍ വേണ്ടിയായിരുന്നില്ല ഈ സഖ്യം. സിപിഎം വിമതനെ പ്രസിഡന്റാക്കാന്‍ വേണ്ടിയായിരുന്നു. ഒപ്പം സിപിഎം അധികാരം പിടിക്കുന്നത് തടയാനും.
സിപിഎമ്മില്‍ നിന്ന് അടുത്തിടെ രാജിവച്ച വ്യക്തിയെ ഇവര്‍ പിന്തുണച്ചു. അദ്ദേഹം പ്രസിഡന്റാകുകയും ചെയ്തു. ബുധനാഴ്ച കോറം തികയാതിരുന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവച്ച തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎം വിമതന്‍ സിഎസ് ബിനോയ് തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റായി.
ഓട്ടോറിക്ഷ തൊഴിലാളിയാണ് ബിനോയ്. തോണിപ്പുഴ വാര്‍ഡ് അംഗമാണ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്വം രാജിവച്ചാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങളും മൂന്ന് ബിജെപി അംഗങ്ങളും ബിനോയ്ക്ക് വോട്ട് ചെയ്തു. അഞ്ച് എല്‍ഡിഎഫ് മെംബര്‍മാരും ഒരു യുഡിഎഫ് വിമതനുമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. 15 വര്‍ഷത്തിന് ശേഷം ഭരണം പിടിക്കാന്‍ ഇത്തവണ ഇടതുപക്ഷം കഠിന പ്രയത്‌നം നടത്തിയിരുന്നു. എന്നാല്‍ പുതിയ സഖ്യത്തിന് മുമ്പില്‍ അവരുടെ മോഹം നടന്നില്ല.
ജോസ് കെ മാണി കരുത്തന്; കൂടെ പോന്നത് 80ലധികം പഞ്ചായത്ത്, 13 ഇടത്ത് പ്രസിഡന്റ്, ജോസഫിന്റെ കാര്യം...
പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബിനോയ് പൊട്ടിക്കരഞ്ഞു. ഏറെ ശ്രമിച്ചാണ് അദ്ദേഹം കരച്ചിലടക്കിയത്. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് യാതൊരു അച്ചടക്ക ലംഘനവും താന്‍ നടത്തിയിട്ടില്ലെന്നും ഓട്ടോറിക്ഷ തൊഴിലാളിയായ എന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷം ഉണ്ടെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു.
8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും