പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനസത്തിലെ ജഗതിയേയും വെല്ലും മോഷണം: പൊലീസ് ചമഞ്ഞ് യാത്രക്കാരുടെ പണം തട്ടിയ കളളന്‍ പിടിയില്‍

Google Oneindia Malayalam News

പത്തനംതിട്ട: കള്ളനായ ജഗതി ശ്രീകുമാറന്റെ കഥാപാത്രം പൊലീസായെത്തി തട്ടിപ്പ് നടത്തുന്ന കാഴ്ചകള്‍ നിരവധി സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏവരും ഒർത്ത് നില്‍ക്കുന്ന ഒരു കഥാപാത്രമാണ് മാനസമെന്ന ദിലീപ് ചിത്രത്തിലേത്. കള്ളനായ ജഗതിയുടെ കഥാപാത്രം പൊലീസ് ചമഞ്ഞ് വാവനം തടഞ്ഞ് നിർത്തി പരിശോധന നടത്തി പണം തട്ടുന്നതാണ് ഈ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗം. ഇപ്പോഴിതാ ഈ രംഗത്തിന് സമാനമായി ഒരു 'മോഷ്ടാവ് പൊലീസിനെ' പത്തനംതിട്ട തിരുവല്ലയില്‍ നിന്നും യഥാർത്ഥ പൊലീസ് പിടികൂടിയിരിക്കുകയാണ്.

'മഞ്ജു വാര്യർ പറയുന്നതിന് ഞാനും മിനിയും ലൈക്ക് അടിക്കുന്നു': വന്‍ സൈബർ അക്രമമെന്ന് ബൈജു കൊട്ടാരക്കര'മഞ്ജു വാര്യർ പറയുന്നതിന് ഞാനും മിനിയും ലൈക്ക് അടിക്കുന്നു': വന്‍ സൈബർ അക്രമമെന്ന് ബൈജു കൊട്ടാരക്കര

പൊലീസ് ചമഞ്ഞ് നിരവധി പേരില്‍ നിന്നും പണവും

പൊലീസ് ചമഞ്ഞ് നിരവധി പേരില്‍ നിന്നും പണവും സ്വർണ്ണാഭരണവും തട്ടിയ ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻവീട്ടിൽ അനീഷിനിയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് ഞാറാഴ്ചയോടെയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. രണ്ട് ദിവസമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി പൊലീസ് വലയിലാവുകയും ചെയ്തു.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

തട്ടിപ്പിന് ഇരയായി പരാതി നല്‍കിയ ആളുമായി ഇരമല്ലിക്കര

തട്ടിപ്പിന് ഇരയായി പരാതി നല്‍കിയ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം പൊലീസ് സംസാരിച്ച് നില്‍ക്കുന്നതിനിടെ യാദൃശ്ചികമായി അനീഷ് അതുവഴി ബൈക്കില്‍ കടന്നു പോകുകയായിരുന്നു. തട്ടിപ്പിന് ഇരായായ വ്യക്തി ഇയാളാണ് പ്രതിയെന്ന് ഉറപ്പിച്ചതോടെ പൊലീസ് വാഹനത്തില്‍ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. നടന്ന് പോവുന്നവരേയും ബൈക്ക് യാത്രക്കാരേയും പൊലീസ് എന്ന വ്യാജേന പറഞ്ഞ് പറ്റിച്ചായിരുന്നു അനീഷ് സ്വർണ്ണവും പണവും തട്ടിയിരുന്നത്.

കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് പൊലീസ്

കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് പൊലീസ് ഗെറ്റപ്പിലായിരുന്നു അനീഷ് ബൈക്കില്‍ കറങ്ങിയിരുന്നത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞുനിർത്തി പെറ്റി എന്ന പേരിലും പണം തട്ടിയിരുന്നു. ലൈസൻസും ഹെൽമറ്റുമില്ലാതെ യാത്രചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ബൈക്കില്‍ പിന്തുടർന്ന് ചെന്ന് തടഞ്ഞ് നിർത്തിയായിരുന്നു പെറ്റിയെന്ന പേരില്‍ പണം തട്ടിയിരുന്നത്.

കഴിഞ്ഞ ഞാറാഴ്ചയാണ് പൊലീസിന് പരാതി നല്‍കിയ പരുമല

കഴിഞ്ഞ ഞാറാഴ്ചയാണ് പൊലീസിന് പരാതി നല്‍കിയ പരുമല സ്വദേശി വിജയന്റെ വാഹനം അനീഷ് തടഞ്ഞശേഷം സ്കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെടുന്നത്. രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞു. ഇതോടെ പ്രതി പണം ആവശ്യപ്പെടുകയായിരുന്നു. പിഴയെന്ന പേരില്‍ 5000 രൂപ ഈടാക്കുകയും ചെയ്തു. ലോണ്‍ അടക്കാനുള്ള പണമാണെന്ന് വിജയന്‍ പറഞ്ഞെങ്കിലും അനീഷ് അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല.

പണത്തിന് പുറമെ കാതിൽ കിടന്ന ഒരുഗ്രാം തൂക്കംവരുന്ന

പണത്തിന് പുറമെ കാതിൽ കിടന്ന ഒരുഗ്രാം തൂക്കംവരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു. പണവും ആഭരണവും കൈക്കലാക്കിയതിന് ശേഷം, സ്റ്റേഷനിലേക്കെന്ന വ്യാജേന ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് ഇറക്കിവിട്ടശേഷം കടക്കുകയായിരുന്നു. തുടർന്ന് വിജയന്‍ നേരെ പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ എത്തി സംഭവം വ്യക്തമാക്കുകയായിരുന്നു. സമാനമായി തട്ടിപ്പിന് ഇരയായ രണ്ടുപേർ കൂടി അനീഷിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

'സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ''സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ'

Recommended Video

cmsvideo
തീവ്ര ന്യൂനമര്‍ദ്ദം. കടലാക്രമണ മുന്നറിയിപ്പ് | *Weather

English summary
Dileep film Manasam Jagathy's model Theft : Police nabs thief who robbed passengers for money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X