പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടങ്ങളെ എങ്ങനെ നേരിടാം ; അഗ്‌നിരക്ഷാസേനയുടെ ഡെമോ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജീവൻരക്ഷാ ഉപകരണങ്ങളെ പരിചയപ്പെടുത്തി അഗ്‌നിരക്ഷാസേന. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കുന്ന പ്രദർശന വിപണനമേളയിലാണ് അഗ്‌നിരക്ഷാസേനയുടെ ഡെമോ അരങ്ങേറുന്നത്. പെട്ടെന്നൊരു അപകടമുണ്ടാകുമ്പോൾ ഒരു നിമിഷം പകച്ച് പോകുന്നവർക്ക് ഏറെ ഉപകാരപ്രദമായ രീതി പരിചയപ്പെടുത്തുകയാണ് അഗ്‌നിരക്ഷാവകുപ്പ്.

<strong>സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ട്‌കെട്ട്; കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിനെ മാടമ്പിയെന്നു വിളിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍</strong>സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ട്‌കെട്ട്; കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിനെ മാടമ്പിയെന്നു വിളിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വാഹനാപകടം ഉണ്ടാകുമ്പോൾ ജാക്കി വച്ച് ഉയർത്താൻ പറ്റാത്ത വാഹനങ്ങൾ ഏഴ് ടൺമുതൽ എഴുപത് ടണ്ണോളം കംപ്രസ്ഡ് എയർ നിറച്ച് ഉയർത്തുന്ന ന്യുമാറ്റിക് ബാഗ്, 125 അടിയോളം താഴ്ചയിൽ മുങ്ങാനാകുന്ന യൂണിവേഴ്‌സൽ ഡൈവിംഗ് ഉപകരണമായ സെൽഫ് കണ്ടെയ്ൻഡ് ബ്രീത്തിംഗ് അപ്പാരറ്റസ് എന്നിവ സ്റ്റാളിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. അഗ്‌നിയിൽ അഞ്ച് മിനിട്ടോളം അപകടങ്ങളൊന്നും കൂടാതെ നിൽക്കാൻ കഴിയുന്ന ഫയർ എൻട്രി സ്യൂട്ട് സ്റ്റാളിന്റെ മുഖ്യ ആകർഷണമാണ്.

Fire

കൂടാതെ, ഫൽയിഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈഡ്രോളിക് കട്ടർ, സ്‌പ്രെഡർ, വൈക്കോൽത്തുറുവിൽ തീ പിടിച്ചാൽ കെടുത്താൻ ഉപയോഗിക്കുന്ന ലോ പ്രഷർ ആപ്ലിക്കേഷൻ, പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങൾ, ഫോഗ് നോസിൽ, സ്‌മോക്ക് ഡിറ്റക്ടർ, സ്പ്രിംഗൽ സിസ്റ്റം, എന്നിവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഫയർമാൻ അടങ്ങിയ സംഘമാണ് സന്ദർശകർക്ക് ഉപകരണങ്ങളെക്കുറിച്ച് വിവരണം നൽകുന്നത്. ഇതിന് പുറമെ, ജനങ്ങൾക്ക് അഗ്‌നിയിൽ നിന്ന് രക്ഷനേടുന്നതിനുള്ള അറിവ് പകരാൻ അഗ്‌നി സുരക്ഷാ സംബന്ധമായ പോസ്റ്ററുകളും സ്റ്റാളിലുണ്ട്. അഗ്‌നിശമന സേന എന്നന്നുള്ളത് അഗ്‌നിരക്ഷാ എന്ന് കൂടി തിരുത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

English summary
Fire force's demo in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X