പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നിയുടെ വികസന തുടര്‍ച്ച, രണ്ടാം വികസന ശില്‍പ്പശാല മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

പത്തനംതിട്ട: കോന്നിയുടെ വികസന തുടര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വിളിച്ചു ചേര്‍ത്ത രണ്ടാം വികസന ശില്‍പ്പശാല തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒന്നാം വികസന ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ചാണ് രണ്ടാം ശില്‍പ്പശാല സംഘടിപ്പിച്ചത് എന്ന് കോന്നി എംഎൽഎ കെയു ജനീഷ് കുമാർ. നാടിന്റെ വികസനത്തിനാവശ്യമായ കാര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തി ജനപ്രതിനിധികള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു.

വികസന ശില്‍പ്പശാലയില്‍ ഉന്നയിച്ച കല്ലേലി നിവാസികളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് കല്ലേലി കേന്ദ്രീകരിച്ച് പാര്‍പ്പിട സമുച്ഛയം നിര്‍മ്മിക്കുമെന്ന് എംഎല്‍എ അറിയിച്ചു. വികസന ശില്‍പ്പശാലയില്‍ പ്രധാനമായും ഉയര്‍ന്ന കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനമായി. ഈ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വന്യമൃഗശല്യമുണ്ടാകുന്ന മേഖലകളില്‍ വനംവകുപ്പ് ഉദ്യേഗസ്ഥര്‍ ഉടനടി എത്തി നടപടി സ്വീകരിക്കും. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് വാഹന സൗകര്യം സജ്ജമാക്കുന്നതിനും ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും 15 ലക്ഷം രൂപ അനുവദിക്കും.

konni

കോന്നി മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ ആവിഷ്‌കരിച്ചിട്ടുള്ള സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കും. പഞ്ചായത്തുകള്‍ സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് ആധുനികനിലവാരത്തിലുള്ള പൊതുശ്മശാനം നിര്‍മ്മിക്കാനും തീരുമാനമായി. കോന്നി ഗ്രാമപഞ്ചായത്ത് സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് കോന്നി കെഎസ്ആര്‍ടിസി പദ്ധതി യുദ്ധ കാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കും. ഐരവണ്‍- അരുവാപ്പുലം പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനും മുടങ്ങിക്കിടക്കുന്ന പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനമായി.
ചിറ്റാറില്‍ സബ് ട്രഷറി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.

സീതത്തോടിനെ ടൂറിസം വില്ലേജാക്കി മാറ്റാന്‍ നടപടി സ്വീകരിക്കും. കൈതക്കര കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കും. നെടുമ്പാറ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കും. മലയോര മേഖലകളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിക്കും. സീതത്തോട് മാര്‍ക്കറ്റ് നവീകരിക്കും. കോന്നി ബൈപ്പാസ്, മേല്‍പ്പാലം പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കും. മെഡിക്കല്‍ കോളജ് റോഡ് രണ്ടാം ഘട്ടം ഉടന്‍ പൂര്‍ത്തീകരിക്കും. ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും പങ്കെടുത്ത അംഗങ്ങള്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും രേഖാമൂലം നല്‍കിയിട്ടുണ്ട്.

English summary
Kadannappally Ramachandran inaugurated workshop for planning Konni's development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X