• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കക്കി-ആനത്തോട് ഡാം തുറന്നു: പമ്പയില്‍ 10 മുതല്‍ 15 സെന്റി മീറ്റര്‍ വരെ ജലനിരപ്പ് ഉയരും

Google Oneindia Malayalam News

പത്തനംതിട്ട: കക്കി-ആനത്തോട് ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. പമ്പയില്‍ 10 മുതല്‍ 15 സെന്റി മീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. രാവിലെ 11 മണിക്ക് ശേഷം ഡാം തുറക്കുമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം മുതല്‍ തന്നെ നല്‍കിയിരുന്നു. 100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ വെള്ളമാണ് ഒഴുക്കി വിടുക. ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെയുള്ള തരത്തിലാണ് ജലം ഒഴുക്കി വിടുന്നത്. പമ്പ-കക്കട്ടാര്‍ തുടങ്ങിയവയുടെ തീരപ്രദേശത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

cmsvideo
  അഞ്ചുമണിക്കൂറിനകം റാന്നിയില്‍ വെള്ളമെത്തും -ജാഗ്രത പുലർത്തുക

  ആ സീറ്റായിരുന്നു ലഭിച്ചതെങ്കില്‍ 3 ല്‍ വിജയം ഉറപ്പായിരുന്നുവെന്ന് ലീഗ്: ബല്‍റാം തോറ്റതിനും കാരണംആ സീറ്റായിരുന്നു ലഭിച്ചതെങ്കില്‍ 3 ല്‍ വിജയം ഉറപ്പായിരുന്നുവെന്ന് ലീഗ്: ബല്‍റാം തോറ്റതിനും കാരണം

  അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിൽ കളക്ടർമാരുടെ അവലോകന യോഗം ചേർന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. റവന്യു മന്ത്രി കെ രാജൻ,ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ജില്ലയിലെ എം എൽ എ മാർ പങ്കെടുത്ത ആദ്യഘട്ട അവലോകന യോഗം പൂർത്തിയായതോടെയായിരുന്നു ഡാം തുറന്നത്. മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള യോഗം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

  ജില്ലയില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് ഇന്ന് പകല്‍ ഉള്ളതെന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. പമ്പയാറ്റിലെ ജലനിരപ്പ് കുറയുന്നുണ്ട്. റാന്നിയിലും വെള്ളം ഇറങ്ങിത്തുടങ്ങി. കക്കി ഡാം തുറന്നെങ്കിലും തിരുവല്ലക്കാര്‍ നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് സ്ഥലം എം എല്‍ എ മാത്യു ടി തോമസ് വ്യക്തമാക്കി. വെള്ളം ഒഴുകി തിരുവല്ലയിൽ എത്തുവാൻ 15 മണിക്കൂറെങ്കിലും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളപ്പൊക്കം ഉണ്ടാകുവാൻ കാത്തുനിൽക്കാതെ ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

  പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. ശക്തമായ മഴയിലൂടെ ജലനിരപ്പ് ഉയരുന്നത് ക്രമീകരിക്കുന്നതിനായി കക്കി-ആനത്തോട് ഡാം തുറന്നിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൃത്യമായ ഇടവേളകളില്‍ ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നതാണ് അഭികാമ്യം. അടുത്ത ശക്തമായ മഴയുടെ ആരംഭത്തിന് മുന്‍പ് ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. എന്‍ഡിആര്‍എഫ് സംഘത്തെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റിംഗ് സംഘത്തെ കൂടി വിന്യസിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

  അപകട ഘട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയോ, പങ്കിടുകയോ ചെയ്യരുത്. റോഡ് തകരുന്നത് സംബന്ധിച്ചും ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും അവലോകന യോഗം ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു.

  ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി

  അടിപൊളി ലുക്കില്‍ തിളങ്ങി നിരഞ്ജന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

  അതേസമയം, ഷോളയാര്‍ ഡാം ഷട്ടറുകളും തുറന്നു. 2396.90 ആണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിൽ എത്തിയാലാണ് ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടത്. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. 133 ആണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്.

  English summary
  Kakki-Anathodu dam open; water level in the Pampa river will rise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X