പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേന്ദ്രന്‍ വന്നാല്‍ പത്തനംതിട്ടയില്‍ ബിജെപി അക്കൗണ്ട് തുറക്കും; കോന്നിയിലേക്ക് ക്ഷണിച്ച് ബിഡിജെഎസ്

Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ പത്തിലേറെ സീറ്റുകള്‍ നേടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അത്രയൊന്നും ഇല്ലെങ്കിലും ബിജെപി ഇത്തവണ സീറ്റുകളുടെ എണ്ണം ഒന്നില്‍ നിന്നും ഉയര്‍ത്താന്‍ കഴിയുമെന്നാണ് ഇതുവരെ പുറത്ത് വന്ന ചില സര്‍വേകളും വ്യക്തമാക്കുന്നത്. നേമം, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കഴക്കൂട്ടം, കോന്നി, പാലക്കാട് ഉള്‍പ്പടെ 40 ലേറെ എ പ്ലസ് മണ്ഡലങ്ങളാണ് ബിജെപിക്ക് കേരളത്തില്‍ ഉള്ളത്. ഈ മണ്ഡലങ്ങളിലെല്ലാം മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പോരാട്ടം കടുപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് കോന്നിയില്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തി ബിഡിജെഎസ് രംഗത്ത് എത്തുന്നത്.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കെ സുരേന്ദ്രന്‍ മത്സരിക്കുമോ

കെ സുരേന്ദ്രന്‍ മത്സരിക്കുമോ

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കേണ്ടതിനാല്‍ കെ സുരേന്ദ്രന്‍ ഇത്തവണ നിയമസഭ തിരഞ്ഞടുപ്പിലേക്ക് മത്സരിക്കാന്‍ ഇല്ലെന്ന അഭ്യൂഹം തുടക്കം മുതല്‍ ശക്തമായിരുന്നു. കേന്ദ്ര നേതൃത്വവും സുരേന്ദ്രന്‍ മത്സരിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടന്നായിരുന്നു സൂചന. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചപ്പോള്‍ കെ സുരേന്ദ്രന്‍റെ പേര് പല മണ്ഡലങ്ങളിലേക്കും ഉയര്‍ന്നു കേട്ടു.

മഞ്ചേശ്വരത്തെ മത്സരം

മഞ്ചേശ്വരത്തെ മത്സരം

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തി പ്രാദേശിക നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെ സുരേന്ദ്രന്‍ സാധിച്ചിരുന്നു. 56870 വോട്ടുകള്‍ നേടി മുസ്ലിം ലീഗിലെ പിബി അബ്ദുള്‍ റസാഖ് വിജയിച്ചപ്പോള്‍ 56781 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്താന്‍ കെ സുരേന്ദ്രന് സാധിച്ചിരുന്നു. 89 വോട്ടിന്‍റെ തോല്‍വി.

കോന്നിയില്‍ സുരേന്ദ്രന്‍

കോന്നിയില്‍ സുരേന്ദ്രന്‍

എന്നാല്‍ 2019 ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചില്ല. രവീശ തന്ത്രി കുണ്ടാര്‍ ആയിരുന്നു ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ 7923 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ലീഗിലെ എംസി കമറുദ്ദീന്‍ വിജയിച്ചു. മഞ്ചേശ്വരത്ത് മത്സരിച്ചില്ലെങ്കിലും അതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന കോന്നിയില്‍ ബിജെപിക്കായി കെ സുരേന്ദ്രന്‍ ഇറങ്ങിയിരുന്നു.

ശബരിമല വികാരം

ശബരിമല വികാരം

ശബരിമല വികാരം മുതലെടുക്കാനായിരുന്നു കോന്നി ഉപതിരഞ്ഞടുപ്പിലൂടെ കെ സുരേന്ദ്രന്‍ ലക്ഷ്യമിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടത്തിയ മികച്ച മുന്നേറ്റമായിരുന്നു ബിജെപിയുടേയും കെ സുരേന്ദ്രന്‍റേയും ആത്മവിശ്വാസം. ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളുവെങ്കിലും വോട്ടില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കാന്‍ കെ സുരേന്ദ്രന് സാധിച്ചു.

ബിഡിജെഎസും പറയുന്നു

ബിഡിജെഎസും പറയുന്നു

2016 ല്‍ അശോക കുമാറ്‍ ഡിയുടെ 16173 വോട്ട് മാത്രമായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 39786 വോട്ടുകള്‍ നേടി. വോട്ടിലുണ്ടായ വര്‍ധന 16.99. ഇതോടെ ഇത്തവണത്തെ തിരഞ്ഞെടുപ്പിലും കെ സുരേന്ദ്രന്‍ കോന്നിയില്‍ തന്നെ മത്സരിക്കണമെന്ന ചര്‍ച്ചകള്‍ ബിജെപിയില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി. ഇപ്പോഴിത ഘടകക്ഷിയായ ബിഡിജെഎസും കെ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

കോന്നിയിലെ വിജയ സാധ്യത

കോന്നിയിലെ വിജയ സാധ്യത

കോന്നിയില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നും എല്ലാ വിഭാഗങ്ങളുടേയും വോട്ടുകള്‍ ലഭിക്കുമെന്നാണ് ബിഡിജെഎസ് വ്യക്തമാക്കുന്നത്. സുരേന്ദ്രന്‍റെ കൂടി താല്‍പര്യം അറിഞ്ഞതിന് ശേഷമായിരിക്കും പത്തനംതിട്ടയിലെ സീറ്റ് വിഭജനത്തില്‍ നിലപാട് വ്യക്തമാക്കുകയുള്ളുവെന്നാണ് ബിഡിജെഎസ് നേതാവ് കെ പത്മകുമാര്‍ വ്യക്തമാക്കിയത്.

പത്തനംതിട്ടക്ക് പുറമെ

പത്തനംതിട്ടക്ക് പുറമെ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ടക്ക് പുറമെ അഞ്ചിലേറെ ജില്ലാ കമ്മറ്റികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 'എസ്എന്‍ഡിപി സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് കോന്നി. എന്നിട്ടും കെ സുരേന്ദ്രന്‍ തന്നെ കോന്നിയില്‍ മത്സരിക്കണമെന്നും. സുരേന്ദ്രന്‍റെ താത്പര്യമറിഞ്ഞ ശേഷം മാത്രമെ പത്തനംതിട്ടയിലെ സീറ്റ് വിഭജനം സംബന്ധിച്ച് തങ്ങള് തീരുമാനം എടുക്കുകയുള്ളു'-കെ പത്മകുമാര്‍ പറഞ്ഞു.

തിരുവല്ലയിലും റാന്നിയും

തിരുവല്ലയിലും റാന്നിയും

ശബരിമല പ്രക്ഷോഭത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ച പിന്തുണ മുന്നണിക്ക് അനുകൂലമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ തവണ തിരുവല്ലയിലും റാന്നിയിലുമാണ് ബിഡിജെഎസ് മത്സരിച്ചത്. രണ്ട് മണ്ഡലത്തിലും മുപ്പതിനായിരത്തിലേറെ വോട്ട് നേടി എല്‍ഡിഎഫിനും യുഡിഎഫിനും കടുത്ത വെല്ലുവിളി ഉയര്‍ത്താനും ബിഡിജെഎസിന് സാധിച്ചു.

കെ സുരേന്ദ്രന്‍ മത്സരിക്കാന്‍

കെ സുരേന്ദ്രന്‍ മത്സരിക്കാന്‍

അതിനാല്‍ തന്നെ എഴുപത്തി അയ്യായിരത്തിന് മുകളില്‍ എസ്എന്‍ഡിപി വോട്ടുകള്‍ ഉണ്ടെന്ന് പറയപ്പെടുന്ന കോന്നിയില്‍ ഇത്തവണ ബിഡിജെഎസ് മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഏതെങ്കിലും മണ്ഡലവുമായി കോന്നി വെച്ച് മാറാനുള്ള ആവശ്യം ബിഡിജെഎസ് ഉന്നയിച്ചേക്കും.

തുഷാര്‍ മത്സരിക്കുമോ

തുഷാര്‍ മത്സരിക്കുമോ

അതേസമയം, മുന്നണിയില്‍ 37 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ബിഡിജെഎസ് ഉറച്ച് നില്‍ക്കും. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ മത്സരിക്കുമേയെന്നത് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടില്ല. കഴിഞ്ഞതവണ 37 സീറ്റാണ് അവര്‍ക്കു നല്‍കിയത്. ഇത്തവണ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ സീറ്റും ആവശ്യപ്പെടുക. തിരുവനന്തപുരത്തെ കോവളം സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam
പിസി തോമസും ചോദിക്കുന്നു

പിസി തോമസും ചോദിക്കുന്നു

ബുധനാഴ്ച തിരുവനന്തപുരം എന്‍ഡിഎ സീറ്റ് ചര്‍ച്ച നടക്കുന്നുണ്ട്. സീറ്റ് സംബന്ധിച്ച തങ്ങളുടെ നിലപാട് ബിഡിജെഎസ് ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ യോഗത്തില്‍ ബിജെപിയെ അറിയിക്കും. കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നുണ്ട്. കോട്ടയത്തിന് പുറമെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, ആറന്മുള സീറ്റുകളാണ് നോട്ടമിട്ടിരിക്കുന്നത്.

വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; BDJS wants K Surendran to contest in konni constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X