പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നിയില്‍ അടൂര്‍ പ്രകാശിന്‍റെ നീക്കം ജയിച്ചു; പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് മോഹന്‍രാജ്

Google Oneindia Malayalam News

പത്തനംതിട്ട: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന ആറ് മണ്ഡലം ഒഴികേയുള്ള സ്ഥാനാര്‍ത്ഥികളെയാണ് ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചത് പോലെ നേമത്ത് കെ മുരളീധാരന്‍ മത്സരിക്കുന്നു. സിറ്റിങ്ങ് എംഎല്‍എമാരില്‍ കെസി ജോസഫ് ഒഴികേയുള്ളവര്‍ എല്ലാം അതാത് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. അതേസമയം സീറ്റ് വിഭജനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടത്തെറിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

മോഹന്‍രാജ് പാര്‍ട്ടി വിട്ടു

മോഹന്‍രാജ് പാര്‍ട്ടി വിട്ടു

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ഡിസിസി പ്രസിഡന്‍റായ മോഹന്‍രാജ് ആണ് പാര്‍ട്ടി വിട്ടവരില്‍ പ്രമുഖന്‍. നേരത്തെ കോന്നിയിലേക്കും ആറന്‍മുളയിലേക്കും സീറ്റിനായി ഇദ്ദേഹം ശ്രമം നടത്തിയിരുന്നു.

റോബിന്‍ പീറ്റര്‍

റോബിന്‍ പീറ്റര്‍

2019 ലെ കോന്നി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മോഹന്‍ രാജ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്നുണ്ടായ പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ അടക്കം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുകയായിരുന്നു. പ്രമാടം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായി റോബിന്‍ പീറ്ററിലെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്ന് അടൂര്‍ പ്രകാശ് നിര്‍ദേശിച്ചത്.

ജനീഷ് കുമാറിന് വിജയം

ജനീഷ് കുമാറിന് വിജയം

എന്നാല്‍ നറുക്ക് വീണത് മോഹന്‍ രാജിനായിരുന്നു. ഫലം പുറത്ത് വന്നപ്പോള്‍ സിപിഎമ്മിലെ കെയു ജനീഷ് കുമാറിനോട് 9953 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസിലെ പി മോഹന്‍രാജ് പരാജയപ്പെട്ടു. പരാജയപ്പെട്ടെങ്കിലും സീറ്റിനായി ഇത്തവയും മോഹന്‍രാജ് രംഗത്ത് വന്ന്. എന്നാല്‍ ഇത്തവണയും റോബിന്‍ പീറ്ററിനായി അടൂര്‍ പ്രകാശ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി അതിന് വഴങ്ങുകയയിരുന്നു.

ആറന്‍മുളയിലും

ആറന്‍മുളയിലും

അങ്ങനെയാണ് സ്ഥാനാര്‍ത്ഥിയായി റോബിന്‍ പീറ്ററിനെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ പ്രഖ്യാപനം വന്ന ഉടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി മോഹന്‍രാജ് അറിയിച്ചു. ആറന്‍മുളയിലും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും അവിടെ കെ ശിവദാസന്‍ നായര്‍ക്കായിരുന്നു നറുക്ക് വീണത്.

ആരോപണം

ആരോപണം


കോന്നിയില്‍ എസ്‍എന്‍ഡിപി വിഭാഗത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന വികാരവും ശക്തമായിരുന്നു. എസ്എന്‍ഡിപി സമുദായത്തിന്‍റെ പ്രാതിനിധ്യം എന്ന് അറിയപ്പെട്ടുന്ന ഒരു മണ്ഡലം കൂടിയാണ് കോന്നി. ഉപതിരഞ്ഞെടുപ്പില്‍ ഇത് അട്ടിമറിക്കപ്പെട്ടുവെന്ന വികാരം ശക്തമാണ്. ഇപ്പോഴും അതാണ് ഉണ്ടായിരിക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗവും ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

അടൂര്‍ പ്രകാശിലൂടെ

അടൂര്‍ പ്രകാശിലൂടെ

1996 മുതല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമായിരുന്നു കോന്നി. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒപ്പം ബിജെപിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോന്നി. സിപിഎമ്മില്‍ നിന്നും കെയു ജനീഷ് കുമാര്‍ വീണ്ടും മത്സരിക്കുമ്പോള്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് കോന്നി.

 കെ ബാബു വീണ്ടും തൃപ്പൂണിത്തുറയില്‍; മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെ വെട്ടി മാത്യു കുഴല്‍നാടന്‍ കെ ബാബു വീണ്ടും തൃപ്പൂണിത്തുറയില്‍; മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെ വെട്ടി മാത്യു കുഴല്‍നാടന്‍

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
kerala assembly election 2021; Mohan Raj resigns from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X