ഉമ്മന്‍ചാണ്ടി വന്ന് ചേര്‍ത്ത് പിടിച്ചു; ബിജെപിയിലേക്കില്ല, കോണ്‍ഗ്രസില്‍ തുടരുമെന്ന് മോഹന്‍രാജ്

പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. പത്തനംതിട്ടയില്‍ അത് മുന്‍ ഡിസിസി പ്രസിഡന്‍റ് മോഹന്‍രാജിന്‍റെ ഭാഗത്ത് നിന്നായിരുന്നു. ആറന്‍മുളയിലോ കോന്നിയിലോ അദ്ദേഹം സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടിടത്തും അദ്ദേഹത്തെ പരിഗമിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇതോടെയാണ് പാര്‍ട്ടി അംഗത്വം ഉള്‍പ്പടെ രാജിവെച്ച് അദ്ദേഹം മോഹന്‍രാജ് പ്രതിഷേധിച്ചത്. 2019 ലെ കോന്നി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു മോഹന്‍രാജ്. എന്നാല്‍ മോഹന്‍രാജിന്‍റെ ഈ പ്രതിഷേധം ഉമ്മന്‍ചാണ്ടി നേരിട്ടെത്തി തണുപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

അപമാന ഭാരം

അപമാന ഭാരം

അപമാന ഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുകയാണെന്നായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പി മോഹന്‍രാജ് അഭിപ്രായപ്പെട്ടത്. ആറന്‍മുളയില്‍ സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചെന്നും പി മോഹന്‍രാജ് ആരോപിച്ചിരുന്നു.

കാലുവാരി

കാലുവാരി


സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം ആറന്‍മുളയില്‍ അദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. കോന്നി ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അടൂര്‍ പ്രകാശ് എം പിയും , പ്രമാടം പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോബിന്‍ പീറ്ററും തന്നെ കാലുവാരി തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല

കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല

കോന്നിയിലെ ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് തന്നെ കാരണമായ ആള്‍ക്ക് സീറ്റ് നല്‍കിയത് അപമാനിക്കല്‍ ആണെന്നും മോഹന്‍ രാജ് പറഞ്ഞു. ഇനിയും ഈ അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല. കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും മോഹന്‍ രാജ് അന്ന് വ്യക്തമാക്കിയിരുന്നു.

രക്ഷകനായി ഉമ്മന്‍ചാണ്ടി

രക്ഷകനായി ഉമ്മന്‍ചാണ്ടി


കോണ്‍ഗ്രസ് വിട്ടെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും അറിയിച്ചിരുന്നു. എന്നിരുന്നാലും അദ്ദേഹത്തെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ബിജെപിയും സിപിഎമ്മും ഉള്‍പ്പടേയുള്ള കക്ഷികള്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് കോണ്‍ഗ്രസിന്‍റെ രക്ഷകനായി ഉമ്മന്‍ചാണ്ടി കോന്നിയില്‍ പറന്നിറങ്ങുന്നത്.

പാര്‍ട്ടി വിടില്ല

പാര്‍ട്ടി വിടില്ല

ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പാര്‍ട്ടിവിടാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി മോഹന്‍രാജ് അറിയിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രചാരണ രംഗത്ത് സജീവമാവുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി എടുത്ത തീരുമാനം

സ്വന്തമായി എടുത്ത തീരുമാനം

പത്തനംതിട്ട ഡിസിസിയിലെത്തി ഉമ്മന്‍ചാണ്ടി മോഹന്‍രാജുമായി കൂടിക്കാഴ്ച്ച നടത്തിയത്. സ്ഥാനാര്‍ത്ഥിത്വം അര്‍ഹിക്കുന്ന നേതാവാണ്
മോഹന്‍രാജെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രയപ്പെട്ടു. പാര്‍ട്ടിയോട് കൂറുള്ള നേതാവാണ് മോഹന്‍രാജ്. ഞാന്‍ വന്ന് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നല്ല. പാര്‍ട്ടി വിടില്ലെന്നത് അദ്ദേഹം സ്വന്തമായി എടുത്ത തീരുമാനമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബിജെപിയിലേക്കും സിപിഎമ്മിലേക്കും

ബിജെപിയിലേക്കും സിപിഎമ്മിലേക്കും

മോഹന്‍ രാജിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ അനന്തഗോപന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിജെപിയില്‍ നിന്നും അദ്ദേഹത്തിനായി വിളികള്‍ ഉണ്ടായി. ബിജെപിയില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്നും മോഹന്‍രാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+