പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എഴുപതുകാരി നാണിയമ്മയ്ക്ക് കൂടാരമൊരുക്കി കുടുംബശ്രീ; 350 കുടുംബശ്രീ യൂണിറ്റ്, 6000 അംഗങ്ങൾ 50 രൂപ വീതം പിരിവിട്ടപ്പോൾ നാണിക്ക് കിട്ടിയത് സ്വന്തമായൊരു കിടപ്പാടം!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഒരാൾ അമ്പത് രൂപ വീതം മുടക്കിയപ്പോൾ നാണിക്ക് കിട്ടിയത് അഞ്ച് ലക്ഷത്തിന്റെ കിടപ്പാടം. പന്തളം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സുമനസുകളുടെ കാരുണ്യത്താലാണ് പൂഴിക്കാട് തെക്കേചരുവിൽ എഴുപത് വയസുകാരിയായ നാണിക്ക് കൂടാരമൊരുക്കിയത്.

വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!

രോഗിയായ മകളെയും മരിച്ചു പോയ മകന്റെ ഭാര്യയെയും സംരക്ഷിക്കുന്ന നാണിക്ക് കയറിക്കിടക്കാൻ ഒരു കൂര പോലും ഉണ്ടായിരുന്നില്ല. നാണിയുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ ശ്രീദേവിക്ക് തോന്നിയ ഉപായമാണ് നാണിക്ക് വീടൊരുക്കാൻ സഹായകരമായത്. നഗരസഭയിലെ 350 കുടുംബശ്രീ യൂണിറ്റിലെ 6000 അംഗങ്ങൾ 50 രൂപ വീതം പിരിവിട്ടപ്പോൾ മൂന്ന് ലക്ഷം രൂപ ലഭിച്ചു.

Kudumbasree

പണി ആരംഭിച്ച് ചെലവേറിയപ്പോൾ കുടുംബശ്രീയുടെ ലാഭത്തിൽ നടക്കുന്ന ചില യൂണിറ്റുകൾ, വ്യക്തികൾ എന്നിവർ അധികസഹായവുമായി എത്തി. സിമന്റും കതകും ജനാലയുമൊക്കെ വാങ്ങിനൽകി. സഹായമായി നഗരസഭ കൗൺസിലർ കെ. സീനയും ഇവർക്കൊപ്പം ചേർന്നു. നാണിയുടെ മകന്റെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചുമതലയും കുടുംബശ്രീ ഏറ്റെടുത്തു. പെൺകൂട്ടായ്മ നാണിക്ക് വേണ്ടി പണിത വീടിന്റെ താക്കോൽ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ കൈമാറി.

പന്തളം നഗരസഭ ചെയർപേഴ്‌സൺ ടി.കെ സതി മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വി.എസ് സീമ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ഡി. രവീന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനി ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ എ. രാമൻ തുടങ്ങിയവർ പങ്കെടുത്തു.

English summary
Kudumbasree was joined for help 70 years old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X