• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലൈഫ് പദ്ധതി; പത്തനംതിട്ടയില്‍ ഉയരുന്നത് 100 ഫ്ലാറ്റുകള്‍ ഉള്ള രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍

Google Oneindia Malayalam News

പത്തനംതിട്ട: ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ മുടിയൂര്‍ക്കോണം മന്നത്തു കോളനിയില്‍ ഉയരുന്നത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം. നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുക. നാലു നിലകളിലായി 32, 12 ഫ്ളാറ്റുകള്‍ വീതം രണ്ടു ടവറുകളിലായാണ് 44 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്ലറ്റുമടങ്ങുന്ന ഒരു ഫ്ളാറ്റിന് 511.5 ചതുരശ്ര അടി തറ വിസ്തീര്‍ണം ഉണ്ടായിരിക്കും.

പൊതുവായ ഉപയോഗത്തിനുള്ള സിക്ക് റൂം, മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേകമുറി, ക്രഷേ, കോമണ്‍ ഫെസിലിറ്റി റൂം, ഇലക്ട്രിക്കല്‍ റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം, കുടിവെള്ളം, വൈദ്യുതവിതരണ സംവിധാനങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും. സമുച്ചയ നിര്‍മാണത്തിന്റെ അടങ്കല്‍ ചെലവ് 6.25 കോടി രൂപയും അനുബന്ധ സൗകര്യങ്ങളുടെ ചെലവ് 81 ലക്ഷം രൂപയുമാണ്. നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ്. തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് രൂപരേഖ തയ്യാറാക്കിയതും മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്നതും.

ലൈഫ് മിഷന്‍ പദ്ധതിപ്രകാരം പത്തനംതിട്ട ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. പന്തളത്തിന് പുറമെ ഏനാത്ത് രണ്ടു ടവറുകളിലായി 56 ഫ്‌ളാറ്റുകളുമാണ് ഒരുങ്ങുന്നത്. ആറുമാസമാണ് നിര്‍മ്മാണ കാലാവധി. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങുകള്‍ പന്തളം മുടിയൂര്‍ക്കോണം മന്നത്തുകോളനിയിലുള്ള സാംസ്‌കാരികനിലയത്തിലാണ് സംഘടിപ്പിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു ശിലാഫലകം അനാച്ഛാദന ചടങ്ങ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭയിലെ ശിലാഫലകം അനാച്ഛാദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ സതിയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ശിലാഫലകം അനാച്ഛാദനം ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരിയും നിര്‍വഹിച്ചു.

പന്തളം നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.രാമന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാ രാമചന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലസിത ടീച്ചര്‍, നഗരസഭ സെക്രട്ടറി ജി.ബിനു, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

English summary
Life Mission Project: cm inaugurated the construction Of two housing complexes in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion