പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019; പത്തനംതിട്ടയില്‍ തീ പാറും മത്സരം, വികസനമുരടിപ്പുയർത്തി വീണ ജോർജ്, ശബരിമല വിഷയവുമായി ബിജെപി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മൂന്നാംവട്ട വിജയത്തിനൊരുങ്ങി ആന്റോ ആന്റണിയും വികസനമുരടിപ്പുയത്തി കാട്ടി വീണാ ജോര്‍ജും ശബരിമല വിഷയം അനുകൂലമാണെന്ന നിലപാടില്‍ ബിജെപിയും മാറ്റം അനിവാര്യമാണെന്ന് ഉന്നയിച്ച് പി.സി ജോര്‍ജും കളത്തിലെത്തുമ്പോള്‍ പത്തനംതിട്ടയില്‍ ഇക്കുറി മത്സരം തീപാറും. കഴി തിരഞ്ഞെടുപ്പിന് വ്യത്യത്ഥമായി ഇക്കുറി ശ്രദ്ധാ കേന്ദ്രാമാകുന്നത് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ്.

<strong>പാർട്ടി ഓഫീസ് പീഡനം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചാരണമെന്ന് മന്ത്രി എകെ ബാലൻ</strong>പാർട്ടി ഓഫീസ് പീഡനം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചാരണമെന്ന് മന്ത്രി എകെ ബാലൻ

ആദ്യം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു പിടിമുന്നില്‍ നില്‍ക്കുകയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. നിലവില്‍ ആറന്മുള എം.എല്‍.എ ആയ വീണാ ജോര്‍ജ് മണ്ഡലത്തില്‍ ഇതുവരെ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ആളുകള്‍ക്കിടയില്‍ വീണാ ജോര്‍ജിന്റെ ജനപ്രീതിയും ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രചരണം. പ്രളയക്കാലത്ത് വീണാ ജോര്‍ജ് എം.എല്‍.എ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

Veena George, PC George and K Surendran

നിലവില്‍ വീണാ ജോര്‍ജിന് അനുകൂലമായ സാഹചര്യമുണ്ടെന്നും സ്ത്രീകള്‍ക്കിടിയില വീണാ ജോര്‍ജിന് അനുകൂലമായ നിലപാടുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഇത് വോട്ടായി പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ എം.പിയായ ആന്റോ ആന്റണി മൂന്നാം അംഗത്തിനാണ് പത്തനംതിട്ടയില്‍ ഇക്കുറി നില്‍ക്കുന്നത്. മണ്ഡലത്തില്‍ ഇതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ആന്റോയുടെ പ്രചരണം. ആദ്യം മണ്ഡലത്തിലെ യു.ഡി.ഫ് സ്ഥാനാര്‍ത്ഥി ആരെന്ന് ചര്‍ച്ചയും വിവാദങ്ങളുമുണ്ടായിരുന്നു.

എന്നാല്‍ ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങിയെന്നും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വിജയം ആവര്‍ത്തിക്കുമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയ സംബന്ധിച്ച വിഷയത്തില്‍ ആന്റോ ആന്റണിയും വീണാ ജോര്‍ജും നേര്‍ക്ക് നേര്‍ എത്തിയിരുന്നു. ഈ പ്രശ്നങ്ങളും മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ക്രിസ്ത്യന്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലമായതുകൊണ്ട് തന്നെയായിരിക്കാം വീണാ ജോര്‍ജിനെയും ആന്റോ ആന്റണിയേയും ഇരുമുന്നണികളും മുന്നോട്ട് വയ്ക്കുന്നത്.

ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുളള മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. ബി.ജെ.പിയിലെ പ്രമുഖ നേതാക്കന്‍മാരെല്ലാംനോട്ടമിട്ട മണ്ഡലവും പത്തനംതിട്ട തന്നെയാണ്. ശബരിമല വിഷയമാണ് മുഖ്യ കാരണമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്ക് അനുകൂലമായ വോട്ടുകളും ഹിന്ദു സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കുറി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനാണെന്നാണ് അറിയുന്നത്.

എന്തായായും ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ ചരിത്രം കുറിക്കുമെന്ന പ്രഖ്യാപനവുമായാണ് ജനപക്ഷം മുന്നണി സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ് മണ്ഡലത്തില്‍ എത്തിയിരിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളുമായി നേരത്തെമുതല്‍ ആന്റോ ആന്റണിയും പിസിയുമായി ഏറ്റുമുട്ടിയതും മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റി. ഇത്തരമൊരു സാഹചര്യത്തിലാണ് പി.സി ജോര്‍ജിന്റെ കടന്നു വരവെന്നതും ശ്രദ്ധേയമാണ്.

പി.സിയുടെ സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കൊക്കെ ഭീഷണിയാകുമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞേ പറയാനാകൂ. എന്തായാലും മണ്ഡലത്തില്‍ പി.സി ജോര്‍ജും സജീവമായി എത്തിയിട്ടുണ്ട്. എന്തുകൊണ്ടും ഒരു ചതുഷ്‌കോണ മത്സരത്തിന് സാദ്ധ്യതയുള്ളമണ്ഡലമായി മാറുകയാണ് പത്തനംതിട്ട. ആരും ജയിച്ചാലും പരമാവധി വോട്ടുകള്‍ പിടിക്കാനുള്ള ലക്ഷ്യത്തിലാണ് ബി.ജെ.പിയും പി.സി ജോര്‍ജും. പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കുറി മറ്റ് തിരഞ്ഞെടുപ്പികളില്‍ നിന്ന് വ്യത്യസ്ഥമാകുന്നത് ശബരിമല വിഷയം തന്നെയാകും.

ഇതില്‍ ഓരോ പാര്‍ട്ടികളും അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടുകള്‍ എത്രത്തോളം ആളുകളില്‍ എത്തിയെന്ന പ്രതിഫലമായിരിക്കും പത്തനംതിട്ടയില്‍ കാണാന്‍ കഴിയുക. ശബരിമല വിഷയം മുഖ്യതിരഞ്ഞെടുപ്പ് വിഷയമാകുന്നതോടൊപ്പം നിലവിലെ സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജും, ആന്റോ ആന്റണിയും പ്രളയക്കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാട്ടിയാണ് പ്രചരണം നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത് ഇക്കാലയളവിലെ ഇവരുടെ ചിത്രങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ഇക്കുറി തീപാറും മത്സരമാണെന്നതില്‍ സംശയമില്ല.

English summary
Lok sabha elections 2019: Tight competition in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X