പൊലീസുകാർ നോക്കുകുത്തികളായി; സ്റ്റേഷനിൽ നിന്നും ഇരുപതിനായിരം രൂപയുടെ ഇ-പോസ് മെഷീനുമായി പ്രതി കടന്നുകളഞ്ഞു
പൊലീസ് സ്റ്റേഷന് അകത്ത് നടന്നനസംഭവം പൊലീസിന് വലിയ നാണക്കേടായി

പത്തനംതിട്ട; നാട്ടിലെ കളവുകൾ തടയാനും അത് നടത്തുന്നവരെ പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കാനുമാണ് പോലീസ്. എന്നാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ മോഷണം നടത്തിയാൽ എന്ത് ചെയ്യും, അത്തരമൊരു സംഭവമാണ് പത്തനംതിട്ടയിൽ നടന്നരിക്കുന്നത്.
കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇ-പോസ് മെഷീനുമായി പ്രതി കടന്നുകളഞ്ഞു. ഇരുപതിനായിരം രൂപയോളം വിലവരുന്ന മെഷീനുമായിട്ടാണ് പോലീസിന്രെ കൺമുന്നിൽ വെച്ച് മോഷ്ടാവ് കൃത്യം നടത്തി രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം ജനുവരി 27 നായിരുന്നു സംഭവം.
മോഷ്ടാവിനെ പിന്നീട് പോലീസ് കുടക്കിയെങ്കിലും തൊണ്ടിമുതൽ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മദ്യലഹരിയിലായിരുന്ന പ്രതി എബി ജോൺ അതിവിദഗ്ധമായി ഇ-പോസ് മെഷീനുമായി കടന്നുകളയുകയാരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പിന്നീട് പ്രതിയോടൊപ്പം വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയെങ്കിലും മെഷീനുള്ളിലെ പേപ്പറുകൾ മാത്രമാണ് ലഭിച്ചത്. മദ്യലഹരിയിലായിരുന്നതിനാൽ, കളഞ്ഞ സ്ഥലം കൃത്യമായി ഓർമ്മയില്ലെന്ന് കൂടി പ്രതി പറഞ്ഞതോടെ പോലീസ് ശരിക്കും കുഴങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications