• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം നടക്കുന്നു, പൊതുജനാരോഗ്യമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി കെകെ ശൈലജ

  • By Desk

പത്തനംതിട്ട: പൊതുജനാരോഗ്യമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയാക് കാത്ത് ലാബിന്റെയും ശ്രവണ-സംസാര വൈകല്യ പരിശോധന കേന്ദ്രത്തിന്റേയും, രക്തതാരാവലി മൊബൈല്‍ ആപ്ലിക്കേഷന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പാഴ്വസ്തുക്കളില്‍നിന്ന് കാഴ്ചയുടെ പൂരമൊരുക്കി വെറോണിക്ക; പരോപകാരപ്രദവും അമൂല്യവുമായ വശങ്ങള്‍

ആതുരസേവന രംഗത്ത് ജില്ലയ്ക്ക് ലഭിച്ച ഏറ്റവും മികച്ച നേട്ടമാണ് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്ന കാര്‍ഡിയാക് കാത്ത് ലാബിന്റെ സൗകര്യം. ആരോഗ്യമേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് നടന്ന മുന്നേറ്റത്തിന്റെ ഭാഗമാണ് കാത്ത് ലാബ് യാഥാര്‍ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. മികച്ച രീതിയിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യരംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയതിലൂടെ ആരോഗ്യകേന്ദ്രങ്ങള്‍ കൂടുതല്‍ ജനകീയമായി.

ശബരിമല ബേസ് ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് വളരെ അത്യാവശ്യമായ ഒന്നായിരുന്നു. ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും കാത്ത്‌ലാബിലൂടെ സാധാരണക്കാരായ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കും. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആരോഗ്യമേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അത്യാധുനിക രീതിയില്‍ ജനറല്‍ ആശുപത്രിയില്‍ നിര്‍മിച്ചിട്ടുള്ള ശ്രവണ- സംസാര വൈകല്യ പരിശോധന കേന്ദ്രത്തില്‍ നവജാതശിശുക്കളുടെ സ്‌ക്രീനിംഗ് മുതല്‍ വാര്‍ധക്യം വരെയുള്ള എല്ലാ കേള്‍വി പരിശോധനയ്ക്കുമുള്ള സൗകര്യമാണുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന നവജാതശിശുക്കളുടെ ആധുനിക കേള്‍വി പരിശോധനയായ ബെറ(ബ്രെയിന്‍ സ്റ്റെം ഇവോക്ഡ് റെസ്‌പോന്‍ഡ്‌സ് ഓഡിയോമെട്രി) സംവിധാനവും ഇവിടെയുണ്ട്. സാധാരണ പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ കഴിയാത്ത കേള്‍വിക്കുറവുകള്‍ ബെറ പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. കൂടാതെ ശ്രവണ-സംസാര സംബന്ധമായി ആധുനികരീതിയിലുള്ള ശസ്ത്രക്രിയകള്‍ ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

രക്തദാതാക്കള്‍ക്കും സ്വീകര്‍ത്താവിനും പരസ്പരം ബന്ധപ്പെടാനും, രക്തദാതാക്കളെ തിരയാനും വേണ്ടി ഒരു പൊതു ഡയറക്ടറി മാതൃകയിലാണ് രക്തതാരാവലി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. കേരളത്തില്‍ എവിടെനിന്നും രക്താദാതാക്കളെ കണ്ടെത്താന്‍ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തെ തന്നെ ഇത്തരത്തിലെ ആദ്യത്തെ ആപ്ലിക്കേഷനാണ് രക്തതാരാവലി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. തുടര്‍ന്ന് വ്യക്തിവിരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. രക്തദാതാക്കളെ നേരിട്ട് ബന്ധപ്പെടാവുന്ന മാതൃകയിലും കേരളത്തിലെ എല്ലാ സ്ഥലങ്ങളിലെ രക്തബാങ്കുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാണ്.

കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ചലനം മാഗസിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ, കെ.എം.എസ്.സി.എല്‍ എംഡി ഇന്‍ചാര്‍ജ് ഡോ. എസ്.ആര്‍ ദിലീപ്കുമാര്‍, വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍. ശ്രീലത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ അബീന്‍, ആര്‍എംഒ ആശിഷ് മോഹന്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എം. സാജന്‍ മാത്യു, ആശുപത്രി വികസന സമിതിയംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Minister Shylaja about health sector in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X