Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം കൂടുതല്‍ പേരിലേക്ക്, ഫൈസലിന്റെ അഡ്രസ് വ്യാജം

പത്തനംതിട്ട: തിരുവല്ല പെരിങ്ങരയില്‍ കൊല്ലപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി സന്ദീപിന്റെ മരണത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വൈരാഗ്യവും കാരണമായ കൊലപാതകത്തില്‍ നിലവിലെ പ്രതികള്‍ കൂടാതെ മറ്റാര്‍ക്കെങ്കിലും നേരിട്ട് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ക്രൂരമായി നടപ്പാക്കിയ കൊലാപാതകം മുന്‍കൂട്ടിയുള്ള ആസൂത്രണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊവപാതകത്തിന് ശേഷം മണിക്കുറുകള്‍ക്കുള്ളില്‍തന്നെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പ്രതികളില്‍ മൂന്ന് പേര്‍ പോയത് ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലേക്കാണ്. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരെ ഉള്‍പ്പെടെ കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1

കരുവാറ്റ സ്വദേശിയായ രതീഷ് എന്നയാളുടെ വീട്ടിലാണ് സംഘം ഒളിവില്‍ കഴിഞ്ഞിരുന്നത്. ഹരിപ്പാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ രതീഷ് റിമാന്റിലാണ്.ഇയാളെയും കൊലപാതക കേസില്‍ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെതീരുമാനം. അഞ്ചാം പ്രതി വിഷ്ണു അജി കൊലപാതകത്തിന് ശേഷം മറ്റൊരാളുമായി സംസാരിക്കുന്നതെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സന്ദീപിന്റെ കഴുത്തില്‍വെട്ടിയത് താനാണെന്നും സന്ദീപുമായി തകനിക്ക് മുന്‍പും പല പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ്വിഷ്ണു കൊലപാതകത്തിന് ശേഷം മറ്റൊരു സുഹൃത്തുമായിനടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

2

ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള ശ്രമം നടന്നതായും സംഭാഷണത്തില്‍ സൂചന ലഭിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം എല്ലാവരും മൂന്നായി പിരിഞ്ഞുവെന്നും ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ കരുവാറ്റയിലേക്കാണ് പോയതെന്നും മുഹമ്മദ് ഫൈസല്‍ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാര്‍ സ്വന്തം വീട്ടിലേക്കുമാണ് പോയതെന്നും ഫോണ്‍ സംഭാഷണത്തില്‍ വിഷ്ണു പറയുന്നു. ജിഷ്ണുവും സന്ദീപുമായി മുന്‍പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൈയില്‍ കിട്ടിയപ്പോള്‍ കൊലപാതകം നടത്തുകയായിരുന്നുവെന്നും പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ വിഷ്ണു പറയുന്നു.

3

പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ പോലീസില്‍ കീഴടങ്ങുമെന്നും എന്നാല്‍ താന്‍ കയറേണ്ടതില്ലെന്നാണ് നിര്‍ദേശമെന്നും വിഷ്ണു സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതാണ് ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായി കരുതുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലുള്ള സുഹൃത്തിനേയും തിരുവല്ലയിലുള്ള മറ്റൊരു സുഹൃത്തിനേയും കോണ്‍ഫറന്‍സ് കോളില്‍ വിളിച്ച സംഭാഷണമാണ് പുറത്ത് വന്നത്. കൊലപാതകത്തിന് മുമ്പ് വ്യക്തമായ പദ്ധതിയിലൂടെയാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. അതേസമയം കൊലപാതകം നടത്തിയത് നിലവിലെ പ്രതികള്‍ എന്ന് തന്നെ സമ്മതിക്കുന്ന ശബ്ദ സന്ദേശം കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലൂടെ ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായി ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.

4

കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളുടേയും കഴിഞ്ഞ കാലങ്ങളിലെ ടെലിഫോണ്‍ വിവരങ്ങളും ശോഖരിച്ചു വരികയാണെന്നും പൊലീസ് പറയുന്നു. ഇതിനിടെ നാലാം പ്രതി മുഹമ്മദ് ഫൈസല്‍ എന്ന പേരില്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. യാതൊരു തിരിച്ചറിയല്‍ രേഖകളും കയ്യിലില്ലാത്ത ഇയാള്‍ കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ബിജെപി-ആര്‍എസ് എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. സന്ദീപിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

5

പൊലീസ് കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കൊലപാതകമാണെന്ന് തന്നെയാണുള്ളതെന്നും പൊലീസുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും കേസിലെ ഒരു പ്രതി ബിജെപിക്കാരന്‍ ആണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണെന്നും ബാക്കിയുള്ളവരെ അവര്‍ സംഘടിപ്പിച്ചതായിരിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+