പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്‍ പരമേശ്വരന്‍ നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി: മാളികപ്പുറത്ത് ശംഭു നമ്പൂതിരി

Google Oneindia Malayalam News

പത്തനംതിട്ട: പുതിയ ശബരിമല മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം കളിയ്ക്കൽ മഠത്തിലെ എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് കല്ലായി ഋഷി നിവാസിൽ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. ഇന്ന് രാവിലെ സന്നിധാനത്ത് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരം പ്രതിനിധികളായ രണ്ട് കുട്ടികളായിരുന്നു നറുക്ക് എടുത്തത്.

പ്രത്യേക പൂജകൾക്ക് ശേഷം എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്.
അന്തിമപട്ടികയിലുള്‍പ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലില്‍ പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ്. വൃശ്ചികം ഒന്നിന് മണ്ഡല മഹോത്സവത്തിന് നട തുറക്കുമ്പോള്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ് എന്‍ പരമേശ്വരന്‍ നമ്പൂതിരി. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്.മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ പരമേശ്വരൻ നമ്പൂതിരിയുൾപ്പെടെ ഒൻപത് പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ തന്നെ ഏറ്റവും അവസാന പേരുകാരനായിട്ടായിരുന്നു അദ്ദേഹത്തെ നിര്‍ദേശിച്ചിരുന്നത്.

sabarimalai

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്.
നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല.

ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല.ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ പോലീസ് മേധാവി, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് , റാന്നി തഹസില്‍ദാര്‍/ഇന്‍സിഡന്റ് കമ്മാണ്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

പത്തനംതിട്ട ജില്ലയില്‍ കക്കി - ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും അനുബന്ധ കടവുകളിലും ഇറങ്ങുന്നത് അപകടകരമായതിനാല്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കക്കി, പമ്പ നദികൾ സംഗമിക്കുന്ന ത്രിവേണിയിൽ മലവെള്ളം ഇന്നലെ മുതല്‍ വഴിമാറി ഒഴുകുകയാണ്. ആറാട്ട് കടവ് ഉള്‍പ്പടെ വെള്ളത്തില്‍ മുങ്ങി. മണപ്പുറത്തേക്കും വെള്ളംകയറി. ഇതേ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം നിര്‍ത്ത് വെക്കുകയും ചെയ്തു.

ത്രിവേണിയിലെ വലിയ പാലം മുങ്ങിയപ്പോള്‍ ചെറിയ പാലത്തിന്റെ അടിത്തട്ട് വരെ വെള്ളം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് ദര്‍ശനത്തിനുള്ള അനുമതി വിലക്കിയത്

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
N Parameswaran Namboothiri New Sabarimala Melshanthi: Shambhu Namboothiri outside Malikapurathu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X