കോന്നി മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കമ്മീഷന്‍ അനുമതി നിഷേധിച്ചെന്ന തെറ്റ്: വീണ ജോർജ്
പത്തനംതിട്ട: അസൌകര്യങ്ങളെ തുടർന്ന് കോന്നി മെഡിക്കല്‍ കോളേജ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിക്കല്‍ കോളേജിന് ഈ വർഷം തന്നെ പ്രവർത്തനാനുമതി ലഭിക്കും. അതിനുള്ള പ്രവർത്തനങ്ങളാണ് നടന്ന് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.ദേശീയ മെഡിക്കൽ കമ്മിഷൻ സന്ദർശനം നടത്തിയപ്പോൾ നിലവിലില്ലായിരുന്ന ഹോസ്റ്റൽ സൗകര്യം, ആശുപത്രി ഉപകരണങ്ങൾ, അക്കാഡമിക്ക് ബ്ലോക്ക് തുടങ്ങിയവയുടെ കുറവുകൾ പരിഹരിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നൂറ് വിദ്യാർത്ഥികള്‍ക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റൽ സംവിധാനം സെപ്തംബറോടെ പൂർത്തിയാകും വിധം യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ വർഷം തന്നെ അംഗീകാരം ലഭ്യമാകുംവിധം പൂർണതോതിലുള്ള പ്രവർത്തനമാണ് ഇപ്പോൾ നടന്നു വരുന്നതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

2022-23 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാന്‍ സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും ആലോചിക്കുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ കോളേജിനുള്ള അംഗീകാരം റദ്ദാക്കിയെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്ത.
ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ
2022-23 അക്കാദമിക് വർഷത്തില്‍ 100 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയ മെഡിക്കൽ കമ്മീഷന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ആവശ്യം നിരാകരിച്ച മെഡിക്കല്‍ കമ്മീഷന്‍ കോളേജിന്റെ പ്രവർത്തനാനുമതി തടയുകയായിരുന്നു. മെഡിക്കൽ കോളജ് പ്രവർത്തിക്കാൻ വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പ്രവർത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള കത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയെന്നും നേരത്തെ പുറത്ത് വന്ന വാർത്തയിലുണ്ടായിരുന്നു.
അതേസമയം, കോന്നി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ മെഡിക്കല്‍ കോളജ് വികസന സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 6.5 കോടി രൂപ ചിലവിൽ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ സി ടി സ്കാൻ മെഷീൻ മെഡിക്കൽ കോളജിൽ സ്ഥാപിക്കും.19.5 കോടി രൂപ ചിലവിൽ മെഡിക്കൽ കോളജിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങും. ഒരു മാസത്തിനകം ഉപകരണങ്ങൾ ആശുപത്രിയിലെത്തും. അത്യാധുനിക നേത്രചികിത്സ, ഗൈനക്കോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്സ് എന്നീ ഡിപ്പാർട്ടുമെൻ്റുകൾ കേന്ദ്രീകരിച്ചാണ് ഉപകരണങ്ങൾ എത്തുക. ഉപകരണങ്ങൾ എത്തുന്നതോടെ ഈ വകുപ്പുകളുടെ ഒ പിയുടെ പ്രവർത്തനം പൂർണതോതിലാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications