നിലയ്ക്കല്‍ ബസപകടത്തിന് കാരണം അമിത വേഗം, ബസിലുണ്ടായിരുന്നത് അയ്യപ്പ ഭക്ത സംഘമെന്ന് കളക്ടര്‍
പത്തനംതിട്ട: നിലയ്ക്കലില്‍ കൊക്കയിലേക്ക് ബസ് മറിഞ്ഞ് അപകടമുണ്ടായതിന്റെ കാരണം അമിത വേഗമെന്ന് പ്രാഥമിക നിഗമനം. പത്തനംതിട്ട ആര്‍ടിഒ എകെ ദിലുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ല. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വാര്‍ഡില്‍ തന്നെ ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതേസമയം അപകടത്തിപ്പെട്ടത് ശബരിമല തീര്‍ത്ഥാടകരാണെന്ന് പ്രാഥമികമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. 64 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. ആ സമയമാണ് അപകടത്തില്‍പ്പെട്ടത്.

പോലീസ് സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് വെച്ചായത് കൊണ്ട് ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന് സാധിച്ചതായി കളക്ടര്‍ അറിയിച്ചു. പ്രാദേശികമായ സ്ഥലത്ത് തന്നെയുള്ള വാഹനങ്ങളിലും ആംബുലന്‍സിലുമായി ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിനെയും ഫയര്‍ഫോഴ്‌സിനെയും, പോലീസിനെയും ഏകോപിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇവര്‍ക്കെല്ലാം പരമ3വധി വൈദ്യസഹായമേര്‍പ്പെടുത്തിയെന്നും കളക്ടര്‍ അറിയിച്ചു.തമിഴ്‌നാടിന്റെ വാഹനമായത് കൊണ്ട് സ്പീഡ് ട്രാക്കറൊന്നും പരിശോധിച്ചിട്ടില്ല. അതിന് അവിടെ നിന്നുള്ള പോലീസ് വരണമെന്നും ആര്‍ടിഒ അറിയിച്ചു. ഇവിടെ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കും. അമിത വേഗത്തില്‍ തന്നെയാണെന്ന് കരുതുന്നു. വളവ് തിരിയുമ്പോള്‍ അവര്‍ വേഗം കുറച്ചിരുന്നില്ലെന്നുമാണ് കരുതുന്നതെന്നും ആര്‍ടിഒ പറഞ്ഞു.
നിലവില്‍ അപകടസ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായി റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അറിയിച്ചു. ആംബുലന്‍സ് എല്ലാ സ്ഥലത്ത് നിന്നും ലഭ്യമാക്കിയിട്ടുണ്ട്. ഡ്രൈവറുടെ നില അല്‍പ്പം ഗുരുതരമാണ്. എന്നാല്‍ ബാക്കിയുള്ളവര്‍ക്കൊന്നും പ്രശ്‌നമില്ലെന്നും എംഎല്‍എ പറഞ്ഞു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള സംഘമാണ് ഇവരെന്ന് എംഎല്‍എ പറഞ്ഞു. നിലവില്‍ ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജിലേക്കും, പരിസരങ്ങളില്‍ തന്നെയുള്ള ആശുപത്രികളിലുമാണ് ഇവരെ പ്രവേശിപ്പിച്ചത്. കൂടുതല്‍ അപകടാവസ്ഥയില്ലെന്നാണ്, ആശുപത്രികളില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് പ്രമോദ് നാരായണന്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടത്താനായെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതായും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications