പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിയ്ത 6 ലക്ഷം രൂപ, യുവതി പിടിയിൽ

Google Oneindia Malayalam News

പത്തനംതിട്ട:സർക്കാർ ജീവനക്കാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സുരഭി കൃഷ്ണയാണ് പിടിയിലായത്. വ്യാജരേഖകൾ ചമച്ച് ഹൈക്കോടതിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതി ലക്ഷങ്ങൾ തട്ടിയത്.

അരുവിക്കര സ്വദേശി പ്രസാദ് മോസസ് നൽകിയ പരാതിയിലാണ് യുവതി കുടുങ്ങിയത്.ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫറാണെന്ന വ്യാജേന പ്രസാദിനെ ഫോണിൽ വിളിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. തുടർന്ന് ഹൈക്കോടതിയിൽ ഓഫിസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് സുരഭി കൃഷ്ണ മോസസിന് വാഗ്ദാനം നൽകി.

fraud

തുടർന്ന് പ്രസാദിൽനിന്ന് ആദ്യം 9000 രൂപയും പിന്നീട് 3,45,250 രൂപയും യുവതി ചോദിച്ചു വാങ്ങി.പിന്നീടും തുക ആവശ്യപ്പെട്ട യുവതി ഒരു ലക്ഷം രൂപ നേരിട്ടും ഇയാളിൽ നിന്ന് വാങ്ങി.പിന്നാലെ സഹോദരന്മാർക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്കു ജോലി തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനം ചെയ്ത് വീണ്ടും പണം ആവശ്യപ്പെട്ടു. പിന്നാലെ 1,50,000 രൂപ കൂടി വീണ്ടും വാങ്ങി. ആകെ ആറു ലക്ഷത്തോളം രൂപയാണ് ഇവർ യുവാവിൽ നിന്ന് വാങ്ങിയത്.

പണം വെച്ച് റേസിംഗ്, രൂപം മാറ്റി വരുത്തി സവാരി...; മലപ്പുറത്ത് എംവിഡി രജിസ്റ്റര്‍ ചെയ്തത് 150 കേസുകള്‍പണം വെച്ച് റേസിംഗ്, രൂപം മാറ്റി വരുത്തി സവാരി...; മലപ്പുറത്ത് എംവിഡി രജിസ്റ്റര്‍ ചെയ്തത് 150 കേസുകള്‍

പണവുമായി ഇവർ സ്ഥലം വിട്ടെന്ന് മനസിലായതോടെയാണ് പ്രസാദ് പരാതിയുമായെത്തിയത്. കോഴിക്കോട്ടെ വാടകവീട്ടിൽ നിന്നുമാണ് യുവതിയെ അറസ്റ്റ് ചെയ്തത്
ജോലി ആവശ്യപ്പെട്ട യുവാവിന് അക്കൗണ്ടിൽ പണമില്ലാത്ത 6 ലക്ഷം രൂപയുടെ ചെക്ക് നൽകിയും, ജോലിയിൽ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകൾ ഒറിജിനൽ എന്ന് തോന്നിപ്പിക്കും വിധം വാട്സാപ്പ് വഴി അയച്ചുകൊടുത്ത് വഞ്ചിച്ചതായാണ് കേസ്.

കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരഭിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; പോലീസുകാരെ സിപിഎം നേതാവ് മര്‍ദിച്ചെന്ന് ആരോപണം

കൂടലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലീസുകാരനെ മര്‍ദ്ദിച്ചെന്ന് പരാതി. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനെതിരെയാണ് പരാതി. കൂടൽ സ്റ്റേഷനിലെ ഷാഫി, അരുൺ എന്നീ പോലീസുകാര്‍ക്ക് മര്‍ദ്ദനത്തിൽ പരിക്കേറ്റു.

രാജീവും തിരുവനന്തപുരം സ്വദേശികളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പോലീസ്. രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പുനലൂർ പത്തനംതിട്ട റോഡിൽ കൂടലിന് സമീപമാണ് സംഭവം ഉണ്ടായയത്.

രുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യുവാവിനെ സ്വീകരിച്ച് വീട്ടിലേക്ക് മടങ്ങിയ കുടുംബവും രാജീവും സുഹൃത്തുക്കളുമായാണ് തർക്കമുണ്ടായത്.. വീട്ടമ്മ അടക്കമള്ള കുടുംബാംഗങ്ങൾ വാഹനത്തിൽ ഉണ്ടായിരുന്നു.

റോഡിൽ ഓവർടേക്കിങ്ങുമായ ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തർക്കം രൂക്ഷമായതോടെ. സിപിഎം ലോക്കൽ സെക്രട്ടറി രാജീവ് തിരുവനന്തപുരത്ത് നിന്ന് വന്ന വാഹനത്തിന്റെ ഡ്രൈവറെ മർദിച്ചതായാണ് പരാതി.

തുടർന്ന് കുടുംബം പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കുന്നതിനിടെയാണ് രാജീവനും സംഘവും പോലീസിന് നേരെ തിരിയുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം

English summary
offered fake government job kozhikode native surabhi caught by koipuram police send to remand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X