പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019; പത്തനംതിട്ടയിൽ വാഹന പരിശോധനയിൽ ഒരു ലക്ഷം രൂപ പിടിച്ചെടുത്തു!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തിൽ ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ പിടിച്ചെടുത്തു. മുത്തൂർ കാവുംഭാഗം റോഡിൽ വാഹന പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. കാവുംഭാഗം മെത്രയിൽ അജിത് ഇ ജേക്കബ് എന്ന വ്യക്തിയിൽ നിന്നാണ് പണം പിടിച്ചെടുത്ത് തിരുവല്ല സബ് ട്രഷറി ചെസ്റ്റിൽ സൂക്ഷിച്ചിട്ടുള്ളത്.

<strong><br> തിരുവല്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണി പിടിയിൽ ; 1.205ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു!</strong>
തിരുവല്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണി പിടിയിൽ ; 1.205ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു!

അനധികൃത മദ്യക്കടത്ത്, പണ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ തടയുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ഫ്‌ളയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. കളക്ടറേറ്റിൽ ഇതിനോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.

Pathanamthitta

എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് (ഒന്ന് വീതം), ഫ്‌ളൈയിംഗ് സ്‌ക്വാഡ് (മൂന്ന് വീതം), സ്റ്റാറ്റിക്‌സ് സർവെയിലൻസ് സ്‌ക്വാഡ് (മൂന്ന് വീതം), വീഡിയോ സർവൈലൻസ് സ്‌ക്വാഡ് (ഒന്ന് വീതം), വീഡിയോ വ്യൂവിംഗ് സ്‌ക്വാഡ് (ഒന്ന് വീതം) എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. കൂടുതൽ പണവുമായി യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൈവശം വയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ക്രിമിനൽ കേസുള്ളവർ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലും ടിവി ചാനലുകളിലും മൂന്നു വ്യത്യസ്ത തീയതികളിൽ പരസ്യം നൽകണമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് അറിയിച്ചു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരമുള്ള പത്രങ്ങളിലും ടിവി ചാനലുകളിലുമാണ് പരസ്യം നൽകേണ്ടത്.

ഏറ്റവും പ്രചാരമുള്ള ഒരു പത്രത്തിൽ മൂന്ന് തവയോ അല്ലെങ്കിൽ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളിൽ ഒരു തവയോ ആണ് പരസ്യം നൽകേണ്ടത്. ഇതേപോലെ ഏറ്റവും പ്രചാരമുള്ള ഒരു ചാനലിൽ മൂന്ന് തവയോ അല്ലെങ്കിൽ ഏറ്റവും പ്രചാരമുള്ള മൂന്ന് ചാനലുകളിൽ ഒരു തവയോ പരസ്യം നൽകണം. ഫോർമാറ്റ് സി 1 മാതൃകയിൽ മലയാളത്തിലായിരിക്കണം പരസ്യം.

നാമനിർദേശം പിൻവലിക്കാനുള്ള തീയതി കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുൻപായി പത്രങ്ങളിൽ പരസ്യം പ്രസിദ്ധപ്പെടുത്തണം. ഫോണ്ട് സൈസ് 12 ആയിരിക്കണം. ഉചിതമായ സ്ഥലത്ത് വായനക്കാർ കാണത്തക്ക വിധമായിരിക്കണം പരസ്യം നൽകേണ്ടത്. വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയത്തിന് 48 മണിക്കൂർ മുൻപ് ചാനലുകളിൽ മൂന്നു വ്യത്യസ്ത തീയതികളിൽ പരസ്യം സംപ്രേക്ഷണം ചെയ്യണം. കൃത്യമായി മനസിലാകുന്ന വലിപ്പത്തിൽ ഏഴ് സെക്കന്റ് സമയം പരസ്യം സ്‌ക്രീനിൽ തെളിയണം. പരസ്യം ചെയ്തതിന്റെ പകർപ്പ്, സിഡി എന്നിവയും ചെലവ് വിവരങ്ങളും സി നാല്, സി അഞ്ച് ഫോമുകളിൽ സമർപ്പിക്കണം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
One lakh rupees seized by police in Pathanthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X