തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന് തീയറ്റര്‍ കോംപ്ലക്സ്; ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പത്തനംതിട്ട തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന് തീയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മോഡ്യുലാര്‍ ഓപ്പറേഷന് തീയറ്റര്‍, രോഗീ പരിചരണത്തിനുള്ള സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യു., ഓട്ടോക്ലേവ് റൂം, മെഡിസിന് സ്റ്റോര്‍, പേഷ്യന്റ് പ്രിപ്പറേഷന്‍ റൂം, ഡോക്ടര്‍മാരുടേയും സ്റ്റാഫുകളുടേയും ചേഞ്ചിംഗ് റൂം, ഡ്യൂട്ടി റൂം, വെയിറ്റിംഗ് ഏരിയ, റിസപ്ഷന് എന്നിവയാണ് ഈ ഓപ്പറേഷന് തീയറ്റര്‍ കോംപ്ലക്സിലുള്ളത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലാണ് 6,800 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഓപ്പറേഷന് തീയറ്റര്‍ കോംപ്ലക്സ് സജ്ജമാക്കുന്നത്. ഒരേ സമയം രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്ന രണ്ട് ഓപ്പറേഷന് ടേബിളുകളാണ് സജ്ജമാക്കുന്നത്.
സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യു.വില്‍ 4 കിടക്കകളുണ്ടാകും. ആധുനിക ഹെപ്പാ ഫില്‍ട്ടറുള്ള എയര്‍ ഹാന്‍ഡിലിംഗ് യൂണിറ്റ് ഉള്‍പ്പെടെയുള്ളവ ഇവിടെ സജ്ജമാക്കുന്നതാണ്. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ ചെയ്യാന്‍ സാധിക്കും. അടുത്ത ഘട്ടത്തില്‍ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളും സജ്ജമാക്കുന്നതാണ്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications