മേപ്രാൽ പളളിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല; ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം തുടരുന്നു
തിരുവല്ല : ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. ഇന്നലെ രാവിലെ എട്ട് മണിയോടെ കുര്‍ബാനയ്ക്കായി എത്തിയ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രാപ്പൊലീത്തയെയും വൈദികരെയും വിശ്വാസികളെയും പള്ളിയിലേക്ക് പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ അനുവദിച്ചില്ല.
ഇതോടെയാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും രണ്ട് ഭാഗങ്ങളിലേക്ക് മാറ്റി. തുടര്‍ന്ന് ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രാപ്പൊലീത്താ ഉള്‍പ്പെട ഇരുനൂറ്റി അമ്പതോളം വരുന്ന യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് മുമ്പിലെ റോഡില്‍ നിലയുറപ്പിച്ചു. ഒമ്പതരയോടെ സ്ഥലത്തെത്തിയ സബ് കളക്ടര്‍ വിനയ് ഗോയല്‍ ഓര്‍ത്തഡോക്സ് സഭ നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അടുത്ത ആഴ്ച ആരാധനകളില്‍ പങ്കുചേരാന്‍ വിശ്വാസികളെ അനുവദിക്കാമെന്നും യാക്കോബായ സഭാ അദ്ധ്യക്ഷന്മാരെയും വികാരിമാരെയും പള്ളിക്കുളളില്‍ കയറാന്‍ അനുവദിക്കില്ലെന്നുമുള്ള മുന്‍ നിലപാടില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഉറച്ചു നിന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ പളളി പ്രവേശനം സംബന്ധിച്ച് തര്‍ക്കത്തിലാണ്. തുടര്‍ന്ന് പത്തരയോടെ സബ് കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളുടെയും നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
കളക്ടര്‍ നേരിട്ട് പളളിയിലെത്തി വിശ്വാസികളോടും നേതാക്കളോടും സംസാരിച്ചെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാക്കാന്‍ ഇരുകൂട്ടരും വിസമ്മതിച്ചു. തുടര്‍ന്ന് ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ഇരു വിഭാഗങ്ങള്‍ക്കും നല്കി കളക്ടര്‍ മടങ്ങി. പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവട് പിടിച്ച് തിരുവല്ല മുന്‍സിഫ് കോടതി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് യാക്കോബായ വിശ്വാസികളെ പള്ളിയില്‍ കയറ്റില്ല എന്ന നിലപാട് ഓര്‍ത്തഡോക്സ് വിഭാഗം സ്വീകരിച്ചത്.
ഉച്ചയ്ക്ക് 2 മണിയോടെ ഇരു വിഭാഗങ്ങളും പിരിഞ്ഞു പോയി. അടുത്ത ശനിയാഴ്ചയാണ് ഇരു വിഭാഗങ്ങളും ആരാധനയ്ക്കായി ഇനി വീണ്ടും പള്ളിയില്‍ എത്തുക. അതുവരെയും പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്ന പ്രതീക്ഷയാണുള്ളത്. ക്രമസമാധാന പ്രശ്നം മുന്‍നിറുത്തി എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പള്ളിയിലും പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications