പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട കാനറ ബാങ്കിലെ 8 കോടിയുടെ തട്ടിപ്പ്: മൂന്ന് മാസത്തിന് ശേഷം പ്രതി അറസ്റ്റില്‍

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്കിലെ തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍. മൂന്ന് മാസമായി ഒളിവിലായിരുന്ന പ്രതി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ നിന്ന് പിടിയിലായത്. 8 കോടിയോളം രൂപയാണ് ഇയാള്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ ഇയാള്‍ക്കായി പൊലീസ് രാജ്യവ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.

kerala

സൂര്യയുെട ആ രണ്ട് സ്ട്രാറ്റജിയും തെറ്റി, ഇങ്ങനെ കളിച്ചിരുന്നേൽ 100 ദിവസം നിൽക്കുമായിരുന്നു; അശ്വതിയുടെ റിവ്യൂസൂര്യയുെട ആ രണ്ട് സ്ട്രാറ്റജിയും തെറ്റി, ഇങ്ങനെ കളിച്ചിരുന്നേൽ 100 ദിവസം നിൽക്കുമായിരുന്നു; അശ്വതിയുടെ റിവ്യൂ

പത്തനാപുരം ആവണീശ്വരം സ്വദേശിയായ വിജീഷ് തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലര്‍ക്കായിരുന്നു. ഫെബ്രുവരി മാസത്തിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഇയാളും ഭാര്യയും രണ്ട് മക്കളും ഒളിവില്‍ പോകുകയായിരുന്നു. ബാങ്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിയുടെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായത്. അന്വേഷണത്തെ വലച്ചിരുന്നു.

കൊവിഷീല്‍ഡ് രണ്ടാം ഡോസിന് രജിസ്റ്റര്‍ ചെയ്യാനാകുക 12 ആഴ്ചകള്‍ക്ക് ശേഷം; കൊവിന്‍ പോര്‍ട്ടല്‍ പുനക്രമീകരിച്ചുകൊവിഷീല്‍ഡ് രണ്ടാം ഡോസിന് രജിസ്റ്റര്‍ ചെയ്യാനാകുക 12 ആഴ്ചകള്‍ക്ക് ശേഷം; കൊവിന്‍ പോര്‍ട്ടല്‍ പുനക്രമീകരിച്ചു

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

14 മാസം കൊണ്ട് 191 ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപതിനായിരും രൂപ തട്ടിയെടുത്തെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ഇതുമായി ബാങ്ക് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പ് തടയാന്‍ കഴിഞ്ഞില്ലെന്നും കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിക്ഷേപകരുടെ പാസ്വേര്‍ഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

ആഴ്ച്ചയില്‍ 55 മണിക്കൂര്‍, ഇത്രയും ജോലി ഭാരത്തെ സൂക്ഷിക്കണം, ലോകാരോഗ്യ സംഘടന പറയുന്നത ഇങ്ങനെആഴ്ച്ചയില്‍ 55 മണിക്കൂര്‍, ഇത്രയും ജോലി ഭാരത്തെ സൂക്ഷിക്കണം, ലോകാരോഗ്യ സംഘടന പറയുന്നത ഇങ്ങനെ

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Dr Anupama Sreekumar talks about Covid 19 third wave | Oneindia Malayalam

English summary
Pathanamthitta Canara Bank scam worth Rs 8 crore: Defendant arrested after three months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X