പത്തനംതിട്ട ഡിസിസിയില്‍ വീണ്ടും വാക്കേറ്റം; ജനറല്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട ഡി സി സി യോഗത്തില്‍ വീണ്ടും കൈയാങ്കളി. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി കോണ്‍ഗ്രസ് നടത്തുന്ന പദയാത്രയെ കുറിച്ചും 138 ാമത് ജന്മദിനാഘോഷത്തെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ആണ് ഇന്ന് ഡി സി സി യോഗം ചേര്‍ന്നത്.
എന്നാല്‍ മുന്‍ ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ സസ്‌പെന്‍ഷന്റെ പേരില്‍ യോഗം അടിച്ചു പിരിയുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷം നടന്ന ഡി സി സി എക്‌സിക്യൂട്ടിവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി ആര്‍ സോജിക്ക് നേരെ കൈയേറ്റ ശ്രമവും ഉണ്ടായി.
സംഭവത്തില്‍ വി ആര്‍ സോജി പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ കെ പി സി സിക്കും വി ആര്‍ സോജി പരാതി നല്‍കിയിട്ടുണ്ട്. യോഗത്തില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോണ്‍ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ വിമര്‍ശനത്തിന് മറുപടി പറയാന്‍ എഴുന്നേല്‍ക്കവെയാണ് വി ആര്‍ സോജിയെ കൈയേറ്റം ചെയ്തത്.
യോഗത്തില്‍ ഉണ്ടായിരുന്ന നഹാസ് പത്തനംതിട്ടയും തട്ടയില്‍ ഹരികുമാറും ആണ് തന്നെ കൈയേറ്റം ചെയ്തത് എന്നാണ് വി ആര്‍ സോജി പറയുന്നത്. ഡി സി സി അംഗങ്ങളല്ലാത്ത നഹാസ് പത്തനംതിട്ടയും തട്ടയില്‍ ഹരികുമാറും എങ്ങനെ എക്‌സിക്യൂട്ടിവില്‍ പങ്കെടുത്തു എന്നാണ് വി ആര്‍ സോജി ചോദിക്കുന്നത്.
ഡി സി സി അംഗങ്ങളല്ലാത്ത നഹാസ് പത്തനംതിട്ടയും തട്ടയില്‍ ഹരികുമാറും എങ്ങനെ എക്‌സിക്യൂട്ടിവില്‍ പങ്കെടുത്തത് അന്വേഷിക്കണം എന്നാണ് വി ആര്‍ സോജി കെ പി സി സിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം ബാബു ജോര്‍ജിനെതിരായ നടപടിയെ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം പി ജെ കുര്യന്‍ ന്യായീകരിച്ചു.












Click it and Unblock the Notifications