Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സിന് സമാപനം: ആകെ ലഭിച്ചത് 23610 നിവേദനങ്ങള്‍

പത്തനംതിട്ട: അടൂരിന്റെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി നവകേരള സദസ്സിന് പത്തനംതിട്ട ജില്ലയില്‍ ഉജ്ജ്വല പരിസമാപ്തി. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ നവകേരളസദസ്സ് പര്യടനം അടൂരില്‍ അവസാനിച്ചു.

ജനബാഹുല്യം കൊണ്ടും വര്‍ണാഭമായ കലാപരിപാടികള്‍ കൊണ്ടും സമ്പന്നമായിരുന്നു അടൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സ്. ഞായറാഴ്ച വൈകിട്ട് ആറിന് ചടങ്ങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ജനങ്ങള്‍ അടൂരിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമുള്ള വൈദ്യന്‍സ് ഗ്രൗണ്ടിലേക്ക് ഒഴുകുകയായിരുന്നു. മന്ത്രിസഭ നേരിട്ട് ജനങ്ങളിലെത്തുന്നത് കാണാനായി ജനങ്ങള്‍ തടിച്ചുകൂടി. മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടന്ന ഓരോ കലാപരിപാടികളും പ്രചരണപരിപാടികളും ജനസാഗരത്തിന് വിരുന്നൊരുക്കുകയായിരുന്നു.

navakerala-pinarayi

സദസ്സിന് മുന്‍പ് സംഘടിപ്പിച്ച കലാപരിപാടികള്‍ സദസ്സിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. മണ്ഡലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയായിരുന്നു സദസ്സില്‍ നിറഞ്ഞ ജനങ്ങളും ആഘോഷാരവങ്ങളും.

വേദിയിലേക്ക് ആദ്യമെത്തിയത് ഗതാഗത മന്ത്രി ആന്റണി രാജുവും, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, റവന്യു മന്ത്രി കെ രാജന്‍ എന്നിവരായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം വേദിയിലേക്ക് എത്തിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായി അടൂര്‍ മണ്ഡലം ഊഷ്മളമായ വരവേല്‍പ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുസ്തകങ്ങളും പൂച്ചെണ്ടുകളുമാണ് ഉപഹാരമായി നല്‍കിയാണ് സദസ്സിലേക്ക് സ്വീകരിച്ചത്.

നവകേരള സദസ്സിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ഹെല്‍പ്പ് ഡെസ്‌ക് ഉള്‍പ്പെടെ ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനായി 25 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പൊതുവായവ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടര്‍ പ്രവര്‍ത്തിച്ചു.

ജില്ലയില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍

പത്തനംതിട്ട ജില്ലയില്‍ നടന്ന നവകേരള സദസ്സില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍. തിരുവല്ല - 4840, ആറന്മുള - 5558, റാന്നി - 3964, കോന്നി - 4516, അടൂര്‍ - 4732 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കുള്‍പ്പെടെ 20 മുതല്‍ 25 കൗണ്ടറുകളാണ് മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ വേദിക്ക് സമീപത്തായി കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. സദസ്സിന് ശേഷവും നിവേദനങ്ങള്‍ സ്വീകരിക്കുന്നതുവരെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+