പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019: 100 ശതമാനം വോട്ടർപട്ടിക അപേക്ഷയും തീർപ്പാക്കി പത്തനംതിട്ട ഒന്നാമത്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: വോട്ടർ പട്ടികയിൽപേരുചേർക്കാൻ ലഭിച്ച 100 ശതമാനം അപേക്ഷയിലും തീർപ്പുണ്ടാക്കികേരളത്തിൽ പത്തനംതിട്ട ജില്ല ഒന്നാമത്. കഴിഞ്ഞ മാർച്ച് 25ന് മുമ്പ് ലഭിച്ച 32,866 അപേക്ഷകളിലും തീർപ്പുണ്ടാക്കിയ ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ പിബി നൂഹ് ഏപ്രിൽ രണ്ടിനുതന്നെ ഇക്കാര്യംകേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് മാത്രമേ ഇക്കുറിലോക്‌സഭാ തെരഞ്ഞെടുപ്പിൽവോട്ട് ചെയ്യാനാവൂ.

<strong>ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു; വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറയും</strong>ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു; വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറയും

ആകെ ലഭിച്ച 32866 അപേക്ഷകളിൽ 28143 അപേക്ഷകൾ സ്വീകരിക്കപ്പെട്ടു. 4723 അപേക്ഷകളാണ് നിരസ്‌കരിച്ചത്. 1001 എൻ.ആർ.ഐ അപേക്ഷകളിൽ 728 എണ്ണം സ്വീകരിക്കപ്പെട്ടു. തിരസ്‌കരിച്ചത് 273 അപേക്ഷകൾ. രണ്ട് വിഭാഗത്തിലും പെൻഡിംഗ്‌കേസുകൾ ഒന്നുംതന്നെയില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Election

ഏറ്റവും കൂടുതൽ അപേക്ഷകൾ സ്വീകരിക്കപ്പെട്ടത് ആറന്മുളയിലാണ്. 7789 അപേക്ഷകൾ ലഭിച്ചതിൽ 6816പേരുടെ അപേക്ഷ സ്വീകരിച്ചപ്പോൾ 973പേരുടെ അപേക്ഷ നിരസിച്ചു. ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിച്ചത് അടൂർ മണ്ഡലത്തിലാണ് ആകെ ലഭിച്ച 7416 അപേക്ഷകളിൽ നിരസിച്ചത് 1242 എണ്ണം. 6174 അപേക്ഷകൾ സ്വീകരിക്കപ്പെട്ടു. തിരുവല്ലയിൽ ലഭിച്ച 6961 അപേക്ഷകളിൽ 6063 എണ്ണം സ്വീകരിച്ചു. 898 എണ്ണം നിരസിച്ചു. റാന്നിയിൽ ഇത് യഥാക്രമം 5121, 4438, 683 എന്നീ ക്രമത്തിലുംകോന്നിയിൽ 5579, 4652, 927 എന്നീ ക്രമത്തിലുമാണ്.

എൻ.ആർ.ഐ വിഭാഗത്തിലും കൂടുതൽ അപേക്ഷ സ്വീകരിച്ചത് ആറന്മുള മണ്ഡലംതന്നെ. 264 അപേക്ഷ ഈ വിഭാഗത്തിൽ ലഭിച്ചു. അതിൽ 236 എണ്ണം സ്വീകരിക്കപ്പെടുകയും 28 എണ്ണം നിരസിക്കപ്പെടുകയും ചെയ്തു. അപേക്ഷകൾ കൂടുതൽ നിരസിക്കപ്പെട്ടത് ഈ വിഭാഗത്തിലും അടൂർ മണ്ഡലത്തിൽതന്നെയാണ്. ആകെ ലഭിച്ച 199 അപേക്ഷകളിൽ 111 എണ്ണം നിരസിക്കപ്പെട്ടു. 88 എണ്ണം സ്വീകരിച്ചു.

തിരുവല്ലയിൽ 253 അപേക്ഷകൾ ലഭിച്ചതിൽ 203 എണ്ണം സ്വീകരിക്കുകയും 50 എണ്ണം തിരസ്‌കരിക്കുകയും ചെയ്തു. റാന്നിയിൽ ലഭിച്ചത് 148 അപേക്ഷ. 112 അപേക്ഷകൾ അംഗീകരിച്ചപ്പോൾ 36 അപേക്ഷകൾ അംഗീകരിക്കപ്പെട്ടില്ല.കോന്നിയിൽ ലഭിച്ച 137 അപേക്ഷകളിൽ 89 എണ്ണം സ്വീകരിക്കുകയും 48 എണ്ണം നിരസിക്കുകയും ചെയ്തു.

പലരും ഒന്നിലധികം തവണ അപേക്ഷ നൽകിയിട്ടുള്ളതിനാലാണ് നിരസിക്കപ്പെട്ടവയുടെ എണ്ണം കൂടിയത്. ചിലർ 34 തവണ വരെ ഒരേ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത്തരംകേസുകളിലെല്ലാം ഒരു അപേക്ഷ സ്വീകരിച്ച് മറ്റുള്ളവ നിരസിക്കേണ്ടിവന്നു. നിലവിൽ കാർഡ് ഉള്ളവരും കാർഡിൽ തിരുത്തൽ ആവശ്യമുള്ളവരും പുതിയ കാർഡിനുള്ള അപേക്ഷയാണ് സമർപ്പിച്ചത്. ഇതും നിരസിക്കപ്പെട്ടവയുടെ എണ്ണം വർധിക്കാൻ കാരണമായി.

സമയബന്ധിതമായി ജില്ലയിലെ അപേക്ഷകളെല്ലാം പരിഗണിച്ച് തീർപ്പ് കല്പിച്ച തെരഞ്ഞെടുപ്പ് വിഭാഗത്തിലെ എല്ലാ ജീവനക്കാരേയും എ.ആർ.ഒമാരെയും താലൂക്ക് രജിസ്‌ട്രേഷൻ ഓഫീസർമാരേയും താലൂക്ക്തല ഉദ്യോഗസ്ഥരെയും ബൂത്ത് തല ഓഫീസർമാരേയും ജില്ലാ കളക്ടർ അഭിനന്ദിച്ചു.

English summary
Pathanamthitta has Settled the 100 per cent voter application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X