• search
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാലിന്യസംസ്കരണത്തിന് പത്തനംതിട്ട മാതൃക, വീണാജോർജ്ജിന്റെ നേതൃത്വത്തിൽ കർമ്മപരിപാടിക്ക് തുടക്കം

  • By desk

പത്തനംതിട്ട:മാലിന്യസംസ്കരണം യഥാവിധം നടപ്പിലാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഇത് പൊതുബോധത്തിന്റെ ഭാഗമാകണമെന്നും വീണാജോർജ് എം.എൽ.എ. പത്തനംതിട്ട നഗരസഭയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് വീണാജോർജ് എം.എൽ.എ മുന്നോട്ട് വച്ച ക്ലീൻ ഗ്രീൻ പത്തനംതിട്ട കർമ്മപരിപാടിയുടെ വർക് ഷോപ്പിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.

ഇപി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; കരുത്തു കൂട്ടാനൊരുങ്ങി പിണറായി മന്ത്രിസഭ

ആറന്മുള മണ്ഡലത്തിലെ ഏക നഗരസഭയായ പത്തനംതിട്ടയെ മാലിന്യവിമുക്തമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും എം.എൽ.എ വ്യക്തമാക്കി. വീടുകളിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ വ്യക്തികൾ തയ്യാറാകാത്തതാണ് നഗരസഭയിലെ മാലിന്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുവാൻ കാരണം. ശരിയായ രീതിയിൽ മാലിന്യസംസ്കരണവും മാലിന്യനീക്കവും നടത്താൻ ഓരോരുത്തരും മുന്നോട്ട് വരണം. മാലിന്യവിമുക്തനഗരസഭ രൂപീകരിക്കണമെങ്കിൽ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകു. പത്തനംതിട്ടയിൽ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാകണമെന്നും എംഎൽഎ പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വർക് ഷോപ്പിൽ ഗാർഹിക ഉറവിടമാലിന്യസംസ്കരണം, സാമൂഹ്യ ഖരമാലിന്യമാനേജ്‌മെന്റ്, സ്ഥാപന ഉറവിടസംസ്കരണം ഹോട്ടലുകൾ വ്യാപാരസ്ഥാപനങ്ങളിൽ എങ്ങനെ നടപ്പിലാക്കാം, അറവ്, കോഴിമാലിന്യസംസ്കരണം, നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കൽ, നഗരസൗന്ദര്യവൽക്കണം, പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തി.

പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ രജനി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.രശ്മിമോൾ മാലിന്യസംസ്കരണത്തിൽ പത്തനംതിട്ട നഗരസഭയുടെ നിലവിലുള്ള അവസ്ഥ വിവരിച്ചു. ശുചിത്വമിഷൻ ഡയറക്ടർ ഡോ.ആർ. അജയ്കുമാർ വർമ്മ ഖരമാലിന്യസംസ്കരണവും തദ്ദേശഭരണസ്ഥാപനങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, ആദി പമ്പ വരട്ടാർ പുനരുജ്ജീവന പ്രവർത്തന കോഓർഡിനേറ്റർ ബീന ഗോവിന്ദൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ഷാജി ക്ലമന്റ്, പത്തനംതിട്ട നഗരസഭാ സെക്രട്ടറി എ.എൻ മുംതാസ്, വൈസ് ചെയർമാൻ പി.കെ ജേക്കബ് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു അനിൽ , പ്രതിപക്ഷ നേതാവ് പി.കെ അനീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ. രാജേഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.സാബിർ ഹുസൈൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ വർക് ഷോപ്പിൽ പങ്കൈടുത്തു.

കൂടുതൽ പത്തനംതിട്ട വാർത്തകൾView All

English summary
pathanamthitta is a model for waste management-veena george

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more