Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടിയുള്ള ഇഡിയുടെ അഭ്യാസങ്ങള്‍ക്ക് ചുമ്മാ വഴങ്ങില്ല: തോമസ് ഐസക്

രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടിയുള്ള ഇഡിയുടെ അഭ്യാസങ്ങൾക്ക് ചുമ്മാ വഴങ്ങില്ലെന്ന് സിപിഎം പിബി അംഗവും പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. വിശദമായ വാദം കേൾക്കണം എന്ന നമ്മുടെ ആവശ്യം കോടതി അംഗീകരിച്ചു. വെള്ളിയാഴ്ച കേൾക്കും. അതുവരെ തൽസ്ഥിതി തുടരണമെന്നും കോടതി. അതായത് ഇന്നത്തെ ലാസ്റ്റ് ചാൻസ് കോടതി എടുത്തു മാറ്റിയെന്നും അദ്ദഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നാണ് കിഫ്ബി മസാലാ ബോണ്ട് കേസിൽ ഈഡിയ്ക്കു മുന്നിൽ ഹാജരാകാൻ അവസാന അവസരം നൽകിയിരുന്നത്. എന്തായാലും കേരള ഹൈക്കോടതി അതു മാറ്റി വെച്ചിട്ടുണ്ട്. അങ്ങനെ ഇത്തവണത്തെ അന്ത്യശാസനം പോയി.

issac-campaign

റിസർവ് ബാങ്ക് അനുമതിയോടെ വാങ്ങിയതാണ് മസാലബോണ്ട്. അതിന്റെ പണം എന്തിനു ചെലവിട്ടു എന്നതു വാങ്ങിയ സമയം മുതൽ ഈ വായ്പ പൂർണ്ണമായും തിരിച്ചടച്ച ഇക്കഴിഞ്ഞ മാർച്ച് മാസം മാസം തോറും ഓഡിറ്റ് ചെയ്ത കണക്കുകൾ റിസർവ് ബാങ്കിനു കൊടുത്തിട്ടുണ്ട്, ഇതിന്റെ വിനിയോഗത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നു അവർ പറഞ്ഞോ? ഇല്ല എന്നു മാത്രമല്ല,അവർ അനുമതി തന്നു എന്നും കണക്കു കിട്ടുന്നുണ്ട് എന്നും കോടതിയിൽ സത്യവാങ്മൂലം കൊടുത്തു.

കിഫ്ബി മാത്രമല്ല മസാല ബോണ്ട് വഴി പണം സമാഹരിച്ചത്. കേന്ദ്ര സർക്കാർ ഏജൻസികൾ അടക്കം മറ്റു പലരും മസാലാബോണ്ട് ഇറക്കിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ കോടതതി തന്നെ ചോദിച്ചു, മസാലാബോണ്ട് ഇറക്കിയ മറ്റ് ഏജൻസികൾക്കെതിരെ അന്വേഷണം എന്തെങ്കിലും ഇഡി നടത്തുന്നുണ്ടോ എന്ന്? ഇതേ വരെ കമാന്നു മിണ്ടിയിട്ടില്ല.

ആദ്യ ഘട്ടത്തിൽ തന്ന സമൻസുകൾ ഞാൻ ചോദ്യം ചെയ്തു. തർക്കങ്ങൾക്കൊടുവിൽ ഇഡി എല്ലാം പിൻവലിച്ചു. അപ്പോൾ ഏതാണ്ടു പന്ത്രണ്ടോളം കാര്യങ്ങളാണ് ഇഡി ചോദിച്ചിരുന്നത്. ഒട്ടുമുക്കാലും പൊതു രേഖകൾ. പലതും എന്റെ കുട്ടികളുടെയടക്കം വിവരങ്ങൾ. മന്ത്രിയായിരിക്കെ ആ പദവിയിൽ പല കമ്പനികളുടെയും ഡയറക്ടർ ആകും. ഉദാഹരണത്തിന് കൊച്ചിൻ എയർ പോർട്ട്.

ഇവയുടെയെല്ലാം കണക്ക്പുസ്തകങ്ങൾ, പത്തു കൊല്ലത്തെ എന്റെ യാത്രയുടെയും ബാങ്ക് കണക്കുകളുടെയും രേഖകൾ, ഇങ്ങനെ പത്തു പതിമൂന്നു കൂട്ടം. മസാലാ ബോണ്ട് ഇറക്കിയത് 2019 ലാണ്. എന്തിനാണ് പിന്നെ പത്തു കൊല്ലത്തെ കണക്കുകൾ. ഇൻകം ടാക്സ് വകുപ്പിൽ ഫയൽ ചെയ്ത പൊതു രേഖയായി ആർക്കും എടുക്കാവുന്ന ഈ കടലാസുകളും കൊണ്ട് ഞാൻ ചെല്ലണം എന്നു പറയുന്നതെന്തിനാണ്. ഈ തർക്കങ്ങളുടെ ഒടുവിൽ മറുപടിയില്ലാതെ ഇഡി സമൺസ് പിൻവലിച്ചു.

അടുത്ത ഘട്ടം സമൻസുകൾ വന്നു തുടങ്ങിയപ്പോൾ ആവശ്യങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. ഒന്ന് എന്റെ തിരിച്ചറിയൽ കാർഡാണ്. മസാലാ ബോണ്ട് ഇറക്കാൻ തീരുമാനിച്ചത്തിൽ എന്റെ പങ്ക് എന്താണ്? ആ പണം ചെലവിട്ടത്തിൽ എന്റെ പങ്കെത്ര? മറ്റു രണ്ടു കാര്യങ്ങൾ ഇവയായിരുന്നു. മസാലാ ബോണ്ട് ഇറക്കുന്നത് എന്തോ മഹാപരാധമാണ് എന്ന ആഖ്യാനം ഉണ്ടാക്കാനായിരിക്കണം ബോണ്ട് ഇറക്കിയത്തിൽ എന്റെ പങ്കെന്ത് എന്ന ചോദ്യം ഉന്നയിച്ചത്. ആർബിഐ അനുമതിയുടെ പശ്ചാത്തലത്തിൽ ഇതു നിലനിൽക്കില്ല എന്നതു കൊണ്ടായിരിക്കും ഒടുവിൽ തന്ന സമൻസിൽ അതും പോയി.

ഒറ്റക്കാര്യമേ ഇപ്പോൾ ചോദിക്കുന്നുള്ളൂ. മസാലാ ബോണ്ട് പണം ചെലവിട്ടതെങ്ങനെ? ഇതിനെയും ഞാൻ കോടതിയിൽ ചോദ്യം ചെയ്തു. ഇഡി യുടെ അന്വേഷണ അധികാരം തന്നെയാണ് ഞാൻ ചോദ്യം ചെയ്തിട്ടുള്ളത്. അതു കോടതിയിൽ നിലനിൽക്കുമ്പോൾ തുടരെ സമൻസ് അയയ്ക്കുന്നത് ദുരൂപതിഷ്ട്ടിതമാണ്. അതു തടയണം. ഇതാണു കേസ്. കോടതി വിശദീകരണം ചോദിച്ചു. രണ്ടു വട്ടം അവർ മാറ്റി വെച്ചിട്ട് ഒടുവിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു.കിഫ്ബി ഉദ്യോഗസ്ഥർ കൊടുത്ത സ്റ്റേറ്റ്മെന്റിൽ തെറ്റായ വഴിയിൽ മസാലബോണ്ട് പണം വിനിയോഗിച്ചു എന്ന സൂചനകളുണ്ട്. അതു തോമസ്ഐസക്കിന്റെ അറിവോടെയാണ്. അതുകൊണ്ട് തോമസ് ഐസക്കിൽ നിന്നും മൊഴി എടുക്കണം. ഇതാണ് അവസാനം ചെയ്ത കാര്യം.

കിഫ്ബിയുടെ വായ്പാ സ്രോതസ് പലതാണ്. ഓരോ പദ്ധതിയും ഏതു വായ്പാ പണത്തിൽ നിന്നും ഫിനാൻസ് ചെയ്യണം എന്നു തീരുമാനിക്കുന്നത് ഭരണസമിതികളല്ല. കിഫ്ബി പ്രൊഫഷണലായി മാത്രം തീരുമാനിക്കുന്നതാണ്. അതിൽ ഐസക്കിൻ്റെയോ ഭരണസമിതികളുടേയോ അനുമതി ആവശ്യവുമില്ല,അത്തരം ഇടപെടൽ ഉണ്ടായിട്ടുമില്ല. കിഫ്ബി ഉദ്യോഗസ്ഥർ അങ്ങനെ പറഞ്ഞു എന്നത് അവാസ്തവമാണ്. കിഫ്ബി പുലർത്തുന്ന പ്രൊഫഷണൽ മൂല്യങ്ങളെയും വിശ്വാസ്യതയേയും ബാധിക്കുന്നതാണ് ഇഡി യുടെ അവാസ്തവ പ്രസ്താവന.അതിനാലാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയിൽ ഇക്കാര്യം ബോധിപ്പിക്കുന്നത്. കിഫ്ബി ഇത്തരത്തിൽ കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

കിഫ്ബിയോ ഉദ്യോഗസ്ഥരോ പറയാത്ത മൊഴിയുടെ പേരിൽ അനാവശ്യമായി , ഈ തെരെഞ്ഞെടുപ്പു കാലത്തു നാടകം കളിക്കുകയാണ് ഇഡി ചെയ്യുന്നത്. വിശദമായ വാദം കേൾക്കണം എന്ന നമ്മുടെ ആവശ്യം കോടതി അംഗീകരിച്ചു. വെള്ളിയാഴ്ച കേൾക്കും. അതുവരെ തൽസ്ഥിതി തുടരണമെന്നും കോടതി. അതായത് ഇന്നത്തെ ലാസ്റ്റ് ചാൻസ് കോടതി എടുത്തു മാറ്റി .

രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടിയുള്ള ഈ അഭ്യാസങ്ങൾക്ക് ചുമ്മാ വഴങ്ങില്ല. എന്തിനു വിളിപ്പിക്കുന്നു എന്നതു സത്യസന്ധമായി പറയട്ടെ. അപ്പോൾ പോകും. ഇമ്മാതിരി നുണകൾ വെച്ചുള്ള കളി നിയമ വഴിയിലൂടെ പ്രതിരോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+