പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിൽ 825 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; എല്ലാ സൗകര്യവും ഒരുക്കാൻ കലക്ടറുടെ നിർദേശം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിൽ കാലവർഷം ശക്തമാവുകയും ഡാമുകൾ തുറക്കുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന സാഹചര്യത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുള്ളതായും ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നതായും ജില്ലാ കളക്ടർ പിബി നൂഹ് ജലവിഭവ വകുപ്പ് മന്ത്രി മാതയു ടി.തോമസിനെ അറിയിച്ചു.

<strong>ഭാര്യയുടെ കണ്‍മുന്നില്‍വെച്ച് ഭര്‍ത്താവ് ട്രെയിനിടിച്ച് മരിച്ചു: സംഭവം മലപ്പുറത്ത്!</strong>ഭാര്യയുടെ കണ്‍മുന്നില്‍വെച്ച് ഭര്‍ത്താവ് ട്രെയിനിടിച്ച് മരിച്ചു: സംഭവം മലപ്പുറത്ത്!

ജില്ലയിലെ ദുരന്ത നിരവാരണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജലവിഭവ മന്ത്രി കളക്ടറേറ്റിലെത്തിയപ്പോഴാണ് ഇതു സംബന്ധിച്ച വിവരങ്ങൾ കളക്ടർ അറിയിച്ചത്. ബലിതർപ്പണത്തോടനുബന്ധിച്ച് പോലീസിന്റെ ആഭിമുഖ്യത്തിൽ കർശനമായ സുരക്ഷ ഒരുക്കിയിരുന്നതായും നദികളിലെ ജലനിരപ്പ് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനു ള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായും കളക്ടർ പറഞ്ഞു.

Mansoon

പ്രളയക്കെടുതി മൂലം 825 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. തിരുവല്ല താലൂക്കിൽ 15 ക്യാമ്പുകളിലായി 163 കുടുംബങ്ങളിലെ 523 പേരെയും കോഴഞ്ചേരി താലൂക്കിൽ എട്ട് ക്യാമ്പുകളിലായി 89 കുടുംബങ്ങളിലെ 297 പേരെയും മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയുമാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്.

തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ എൻഎസ്എസ് കരയോഗം വാടിക്കുളം, കണ്ണോത്ത് അങ്കണവാടി, തോട്ടപ്പുഴശേരി വില്ലേജിൽ എംറ്റിഎൽപിഎസ് നെടുമ്പ്രയാർ, ചെറുപുഷ്പം സ്കൂൾ മാരാമൺ, എഎംഎംറ്റിറ്റിഐ സ്കൂൾ, കുറ്റൂർ വില്ലേജിൽ തെങ്ങേലി സാംസ്കാരിക നിലയം, കുറ്റപ്പുഴ വില്ലേജിൽ തിരുമൂലപുരം കമ്മ്യൂണിറ്റി ഹാൾ, നെടുമ്പ്രം വില്ലേജിൽ കാരാത്ര കമ്മ്യൂണിറ്റി ഹാൾ, നെടുമ്പ്രം എംറ്റിഎൽപിഎസ് സ്കൂൾ, കോയിപ്രം വില്ലേജിൽ തട്ടേക്കാട് സെന്റ് തോമസ് എൽപിഎസ്, പുലരിക്കാട് ഇഎഎൽപിഎസ്, മുഖത്തല സാംസ്കാരിക നിലയം, കടപ്ര വില്ലേജിൽ തേവർകുഴി എംറ്റിഎൽപിഎസ്, എംഎസ്എം സ്കൂൾ, വടക്കുംഭാഗം സെൻട്രൽ എൽപിഎസ് എന്നീ ക്യാമ്പുകളാണുള്ളത്.

കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ എഴിക്കാട് നഴ്‌സറി സ്കൂൾ, എഴിക്കാട് കമ്മ്യൂണിറ്റി ഹാൾ, നാൽക്കാലിക്കൽ മായാലുമൺ എൽപിഎസ്, വല്ലന എസ്എൻഡിപി സ്കൂൾ, നീർവിളാകം എംറ്റിഎൽപിഎസ്, ആറന്മുള വില്ലേജിൽ ആറാട്ടുപുഴ ഗവൺമെന്റ് യുപിഎസ്, മല്ലപ്പുഴശേരി വില്ലേജിൽ കുറുന്താർ കമ്മ്യൂണിറ്റി ഹാൾ, ഓന്തേക്കാട് എംറ്റിഎൽപിഎസ് എന്നിവയാണ് ക്യാമ്പുകൾ. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം വില്ലേജിലെ വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. അടൂർ, കോന്നി, റാന്നി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.

English summary
Pathanamthitta Local News; 825 people were in relief camps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X