പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയിലെ പ്രളയക്കെടുതികൾ കേന്ദ്രസംഘം വിലയിരുത്തി: 36 വര്‍ഷത്തിനിടയിലെ പ്രകൃതി ദുരന്തം!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിലെ പ്രളയക്കെടുതികൾ സൂക്ഷ്മമായി വിലയിരുത്തി കേന്ദ്രസംഘത്തിന്റെ സന്ദർശനം. കേന്ദ്ര ആഭ്യന്തര വകുപ്പ്‌ ജോയിന്റ് സെക്രട്ടറി എ.വി.ധർമറെഡ്ഡിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പ്രളയക്കെടുതികൾ വിലയിരുത്തിയത്. രാവിലെ ഒമ്പതിന് തിരുവല്ല എലൈറ്റ്‌ ഹോട്ടലിൽ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, വീണാജോർജ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ പി.ബി.നൂഹ് ജില്ലയിലെ പ്രളയക്കെടുതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട്‌ കേന്ദ്ര സംഘത്തിന് മുമ്പാകെ അവതരിപ്പിച്ചു.

ജില്ല രൂപീകൃതമായി 36 വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഇത്രയും രൂക്ഷമായ പ്രളയക്കെടുതിനേരിടുന്നതെന്നും പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നീ നദികളിലെ ജലനിരപ്പ് ഉയർന്നതുമൂലം രൂക്ഷമായ കെടുതികളാണ് ജില്ലയുടെ താഴ്ന്ന പ്രദേശമായ തിരുവല്ല താലൂക്കിലും മറ്റ് പ്രദേശങ്ങളിലും അനുഭവപ്പെടുന്നതെന്നും കളക്ടർ സംഘത്തെ അറിയിച്ചു. തിരുവല്ല ആർഡിഒ ടി.കെ.വിനീത് കാലവർഷക്കെടുതികൾ സംബന്ധിച്ച വിശദമായ അവതരണം നടത്തി.

rainandflood

ജില്ലയിൽ കാലവർഷക്കെടുതികളിൽ 13പേർക്ക് ജീവഹാനി സംഭവിക്കുകയും 20 വീടുകൾ പൂർണമായും 5493 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ കളക്ടർകേന്ദ്രസംഘത്തെ അറിയിച്ചു. 1387.75 ഹെക്ടറിൽ കൃഷിനാശം ഉണ്ടായതിലൂടെ 1044 കർഷകർ ദുരിതം അനുഭവിക്കുന്നു. 14 സ്‌കൂളുകൾക്കും 20 അങ്കണവാടികൾക്കും ആറ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രളയക്കെടുതിനേരിടുന്നതിന് 108 ക്യാമ്പുകളാണ് തുറന്നിരുന്നത്.

2538 കുടുംബങ്ങളിലെ 9353 ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നത്. ആളുകളെ മാറ്റിപ്പാർപ്പിച്ച 108 ദുരിതാശ്വാസ ക്യാമ്പുകൾക്ക് പുറമേ 65 സ്ഥലങ്ങളിൽ ഭക്ഷണവിതരണത്തിനുള്ള ക്യാമ്പുകളും പ്രവർത്തിച്ചിരുന്നു. തിരുവല്ല താലൂക്കിലെ എല്ലാ വില്ലേജുകളെയും പ്രളയക്കെടുതി ബാധിച്ചിരുന്നു. 844.65 കി.മീ.റോഡുകളാണ് ജില്ലയിൽ കാലവർഷക്കെടുതികളിൽ തകർന്നത്. 23 പാലങ്ങൾക്ക് ഭാഗികമായികേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതിബോർഡിന് വൻതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി അറിയിച്ചു. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, കാവുംഭാഗം, നെടുമ്പ്രം വില്ലേജുകളെ സംസ്ഥാന സർക്കാർ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുള്ളതായും സംഘത്തെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡാമുകൾ തുറക്കുകയും മഴ ശക്തിപ്പെടുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ വിവിധ പ്രദേശങ്ങൾ വീണ്ടും ദുരിതത്തിലായതിനാൽ ഇതു സംബന്ധിച്ച വിവരങ്ങൾ കൂടിചേർത്ത് പുതിയ റിപ്പോർട്ട് സംഘത്തിന് നൽകുമെന്നും കളക്ടർ പറഞ്ഞു.

കാവുംഭാഗം വില്ലേജിലെ കഴുപ്പിൽകോളനിയാണ് സംഘം ആദ്യം സന്ദർശിച്ചത്. ഇവിടെ ജലനിരപ്പ് താഴ്ന്നതുമൂലം ജനങ്ങൾ വീടുകളിൽ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും ഡാമുകൾ തുറന്ന പശ്ചാത്തലത്തിൽ വീണ്ടും ആശങ്കയിലാണെന്ന്‌ കോളനി നിവാസികൾ സംഘത്തോട് പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ജനങ്ങളുടെ ആവലാ തികൾ പരിഭാഷപ്പെടുത്തികേന്ദ്രസംഘത്തെ ധരിപ്പിച്ചു. ഈ പ്രദേശത്ത് തങ്ങൾനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വെള്ളപ്പൊക്കമുണ്ടാകുമ്പോൾ കിണറുകൾ മലിനമാകുന്നതും ഗതാഗത സംവിധാനങ്ങൾ താറുമാറാകുന്നതുമാണെന്നും പ്രദേശവാസികൾ സംഘത്തെ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ച് നൽകുന്നുണ്ടെന്നും ഭക്ഷണം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്ക് ബുദ്ധിമുട്ട്‌നേരിടേണ്ടിവന്നിട്ടില്ലെന്നും അവർ പറഞ്ഞു.

തുടർന്ന് സംഘം എത്തിയത് കാവുംഭാഗം വില്ലേജിലെ തന്നെ മുണ്ടിയപ്പള്ളി കോളനിയിലായിരുന്നു. വെള്ളക്കെട്ടാൽ ചുറ്റപ്പെട്ട ഇവിടുത്തെ പല വീടുകളിലും വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. ഡാമുകൾ തുറന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടമുണ്ടായാൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ അടിയന്തര സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടർ സംഘത്തെ അറിയിച്ചു.

പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപമുള്ള സീറോലാൻഡ് ഏരിയയിലായിരുന്നു സംഘത്തിന്റെ അടുത്ത സന്ദർശനം. ഇവിടെ ഒറ്റപ്പെട്ട തുരുത്തുകളിൽ കഴിയുന്ന കുടുംബങ്ങളെ പൂർണമായും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവർ ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. ഇവിടുത്തെ മിക്ക വീടുകളിലും ക്യാമ്പിലും സംഘം എത്തുകയും ജനങ്ങളിൽ നിന്ന്‌നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സർക്കാരിൽ നിന്നും പ്രാദേശിക ഭരണകൂടത്തിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും ഇത്തരത്തിൽ രൂക്ഷമായ വെള്ളപ്പൊക്കം ഭാവിയിൽ ഉണ്ടായാൽ സുരക്ഷിതമായ രീതിയിൽ വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ സഹായമാണ്‌ വേണ്ടതെന്നും ഇവർ സംഘത്തെ അറിയിച്ചു.

കടപ്ര വില്ലേജിലെ കോയിച്ചിറകോളനി, നിരണം വില്ലേജിലെ സെന്റ്‌ജോർജ് ചർച്ച് ഭാഗം, നിരണം ഡക്ക് ഫാം തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തി കേന്ദ്രസംഘം വിവരങ്ങൾ ശേഖരിച്ചു. കേന്ദ്ര ധനകാര്യ മന്ത്രായലത്തിലെ ജോയിന്റ് ഡയറക്ടർ എസ്.സി.മീണ,കേന്ദ്ര ജല കമ്മീഷനിലെ തീരദേശ മണ്ണൊലിപ്പ് ഡയറക്ടർ തങ്കമണി,കേന്ദ്ര കൃഷി മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ചാഹത്ത് സിംഗ് എന്നിവരാണ്‌ കേന്ദ്രസംഘത്തിലുണ്ടായിരുന്നത്. എഡിഎം പി.റ്റി.എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, പുളിക്കീഴ്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, തിരുവല്ല തഹസീൽ ദാർശോഭന ചന്ദ്രൻ, വിവിധ തദ്ദേശഭരണ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

English summary
Pathanamthitta Local News about centre team visits natural disaster.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X