പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: സന്നദ്ധ സംഘടനകൾ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തണം, ആഹ്വാനവുമായി മാത്യു ടി തോമസ്

Google Oneindia Malayalam News

പത്തനംതിട്ട: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ സംവിധാനങ്ങളോടൊപ്പംചേർന്ന് സന്നദ്ധസംഘടനകൾ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തണമെന്ന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സന്ദർശിച്ച് പ്രവ ർത്തനങ്ങൾ വിലയിരുത്തിയതിന്‌ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ തലത്തിൽ ക്യാമ്പുകൾ തുറന്ന് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നുണ്ട്.

ക്യാമ്പുകളിലെത്തിയിട്ടുള്ള പലരുടെയും ഗൃഹോപകരണങ്ങൾ മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭക്ഷണവും മറ്റ് സംവിധാനങ്ങളും സർക്കാർ ഒരുക്കുന്ന സാഹചര്യത്തിൽ മറ്റുള്ള കാര്യങ്ങളിൽ ദുരിതബാധിതരെ സഹായിക്കുന്നതിന് വ്യത്യസ്തമായ പ്രവർത്തനങ്ങൾ സന്നദ്ധസംഘടനകൾ ഏറ്റെടുക്കണം. ദുരിതബാധിത പ്രദേശങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടവും വിവിധ സർക്കാർ വകുപ്പുകളും സ്വീകരിക്കുന്ന നടപടികൾ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതികൾ വിലയിരുത്തുന്നതിന്‌കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാളെ കൊച്ചിയിൽ എത്തുന്നുണ്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രിയെ ധരിപ്പിക്കും.

24 ദുരിതാശ്വാസ ക്യാമ്പുകൾ

24 ദുരിതാശ്വാസ ക്യാമ്പുകൾ

പ്രളയക്കെടുതിയോടനുബന്ധിച്ച് ജില്ലയിൽ 24 ദുരിതാശ്വാസ ക്യാമ്പുകൾ വീണ്ടും തുറന്നു. തിരുവല്ല താലൂക്കിൽ 17ഉംകോഴഞ്ചേരിയിൽ എട്ടും മല്ലപ്പള്ളിയിൽ ഒരു ക്യാമ്പുമാണ് തുറന്നിട്ടുള്ളത്. 24 ക്യാമ്പുകളിലായി 253 കുടുംബങ്ങളിലെ 825പേരെ മാറ്റിപ്പാ ർപ്പിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയിട്ടുണ്ട്. പമ്പ, ആനത്തോട് ഡാമുകൾ തുറന്ന സാഹചര്യത്തിലാണ് പ്രളയക്കെടുതി വീണ്ടും രൂക്ഷമായത്.

കർക്കിടകവാവിന് ഒരുക്കിയത് കർശന സുരക്ഷ

കർക്കിടകവാവിന് ഒരുക്കിയത് കർശന സുരക്ഷ

കർക്കിടകവാവിന്റെ പശ്ചാത്തലത്തിൽ ബലിതർപ്പണം നടത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബലിതർപ്പണം നടന്ന എല്ലാകേന്ദ്രങ്ങളിലുംപോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ജില്ലയിൽ ബലിതർപ്പണം നടന്ന പ്രധാനപ്പെട്ട 28കേന്ദ്രങ്ങളിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതുമൂലം സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ കഴിഞ്ഞു.

പമ്പയിലെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ അടിയന്തര നടപടി

പമ്പയിലെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ അടിയന്തര നടപടി

ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് വാട്ടർ അതോറിറ്റിക്ക് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ പമ്പയിൽ നടത്തേണ്ടതുണ്ട്. പമ്പയിൽ വാട്ടർഅതോറിറ്റിയുടെ പമ്പുകൾ പ്രവർത്തന രഹിതമായിട്ടുള്ളതിനാൽ മറ്റ് ഭാഗങ്ങളിൽ നിന്ന് പമ്പുകൾ ഇവിടെ എത്തിച്ച് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും.

കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു

കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു

പ്രളയക്കെടുതി സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ എടുക്കുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവ ർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഈ കൺട്രോൾ റൂമുകളിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് വില്ലേജ് ഓഫീസർമാരുടെനേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെങ്കിലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണ്. കുന്നന്താനത്ത് ഒരാളിന്റെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary
Pathanamthitta Local News about mathew t thomas on relief activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X