പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴ: വെള്ളപ്പൊക്കം, പത്തനംതിട്ടയില്‍ വ്യാപക കൃഷി നാശം, കര്‍ഷകര്‍ക്ക് നെഞ്ചിടിക്കുന്നു!!

  • By Desk
Google Oneindia Malayalam News

പന്തളം: വെള്ളപ്പൊക്കത്തെ തുടർന്നു കുളനട ഞെട്ടൂർ ആലുനിൽക്കുന്നമണ്ണിൽ ഗോപാലകൃഷ്ണപിള്ളയുടെ കൃഷിയിടത്തിലെ 300 ഏത്തവാഴകളും ഇടവിളകളായ 130 മൂട് ശീമച്ചേമ്പും 35 മൂട് ചേനയും നശിച്ചു. കനത്തമഴയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഒന്നരയാഴ്ചയോളം കൃഷിയിടങ്ങിൽ വെള്ളം കെട്ടിനിന്നതാണു നാശത്തിനു കാരണമെന്നു ഗോപാലകൃഷ്ണപിള്ള പറഞ്ഞു. മഴ തോർന്നു വെള്ളമിറങ്ങിയതോടെ പാകമായതും പകുതി വിളവായതുമായ ഏത്തക്കുലകൾ ഒന്നോടെ ഒടിഞ്ഞു വീഴുകയായിരുന്നെന്നു ഗോപാലകൃഷ്ണപിള്ള പറഞ്ഞു. വാഴകളുടെ സുരക്ഷിതത്വത്തിനായി കമ്പുകൾ നാട്ടിയെങ്കിലും ഫലമുണ്ടായില്ല.

ഓണത്തിനു വിളവെടുക്കാൻ പാകമായ വിളകളാണ് നശിച്ചത്. കൃഷി ഓഫിസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുളനട മേഖലയിലെ കൃഷിനാശത്തിന്റെ കണക്കെടുപ്പ് പൂർത്തിയായി വരുന്നതായി കൃഷി ഓഫിസർ സാബിറ ബീവി, കൃഷി അസിസ്റ്റന്റ് എസ്. സ്മിത എന്നിവർ പറഞ്ഞു.

pathanamthit

കണക്കെടുപ്പുകൾ പൂർത്തീകരിച്ചു കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം വഴി പ്രിൻസിപ്പൽ ഓഫിസർക്കു സമർപ്പിക്കും. വെള്ളപ്പൊക്കത്തെ തുടർന്ന് ഇതുവരെ കൃഷിനാശം സംഭവിച്ച 35 കർഷകരുടെ പരാതി ലഭിച്ചിട്ടുണ്ട്. കരനെൽ, ഏത്തവാഴ, കുടിവാഴ, ചേന, കാച്ചിൽ, ചേമ്പ്, ഇഞ്ചി, പച്ചക്കറി എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്. കൈപ്പുഴ നന്ദാവനത്തിൽ മനോജ്, ഭരതരാജൻപിള്ള എന്നിവരുടെ രണ്ടര ഏക്കർ സ്ഥലത്തെ കരനെൽകൃഷി പൂർണമായും വെള്ളത്തിലായി. ഒരു മണി നെല്ലു പോയിട്ടു വൈക്കോൽ പോലും ലഭിച്ചില്ലെന്നു കർഷകർ പറഞ്ഞു.

English summary
Pathanamthitta Local News about rain and flood casualities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X