പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗവിക്ക് പോകുന്നവർ അറിയണം ഇക്കാര്യം: മുന്‍കൂട്ടി ബുക്ക് ചെയ്തില്ലെങ്കില്‍ പണി പാളും!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Gavi Traveloge | ഗവിക്കു പോകുന്നവർ അറിയാൻ, അറിയേണ്ടതെല്ലാം | OneIndia Malayalam

പത്തനംതിട്ട: മഴക്കാട് കാണാനും, കോടമഞ്ഞിൽ ഒക്കെ നേരെ ഇപ്പോൾ ഗവിക്ക് വച്ചുപിടിക്കാമെന്ന് കരുതണ്ട .. ഗവിക്ക് പോകണമെങ്കിൽ ചില അനുമതികൾ ഒക്കെ വേണം . ഈ വർഷം ആദ്യം മുതൽ ഗവിക്ക് പോകണമെങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്തിരിക്കണം എന്ന് കർശനമാക്കിയിട്ടുണ്ട്...


ഒരു ദിവസം പരമാവധി 30 വാഹനങ്ങൾ, 100 ഓളം ആളുകളെ മാത്രമേ കടത്തിവിടൂ എന്ന് കർശനമാക്കിയിട്ടുണ്ട്... നേരത്തെ അവധി ദിവസങ്ങളിൽ മുപ്പതും, പ്രവർത്തി ദിവസങ്ങളിൽ പത്തും വാഹങ്ങൾക്കായിരുന്നു പ്രവേശനം.. ദൂരെ സഥലങ്ങളിൽ നിന്ന് വരുന്നവർ തിരികെ പോകേണ്ടി വരുന്ന സാഹചര്യവും, പ്രദേശ വാസികളുടെ വാഹങ്ങൾ കൂടി കടത്തി വിടണം എന്ന ആവശ്യത്തിന്റെ പേരിലുണ്ടാകുന്ന സംഘർഷങ്ങളും ഒക്കെ കണക്കിലെടുത്താണ് ഗവിയാത്ര ഓൺലൈനിൽ ബുക്ക് ചെയ്യണം എന്നാക്കിയത്..

gavi-1

ബുക്ക് ചെയ്യുന്ന വാഹനങ്ങൾ രാവിലെ 11 നു മുമ്പായി വനംവകുപ്പിന്റെ ആങ്ങമൂഴി ടിക്കറ്റ് കൗണ്ടറിൽ എത്തണം.
വാഹനങ്ങളിലെ ആളൊന്നിന് 30 രൂപ ഫീസടച്ചു പാസ്സ് വാങ്ങണം. വിദേശികൾ 60 രൂപ അടച്ചു പാസ്സ്‌പോർട്ട് പകർപ്പ് ഹാജരാക്കണം. പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പാസ്സ് വേണ്ട .. പാസ്സെടുക്കാൻ വരമ്പോൾ തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം.യാത്രക്കാർക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് ചാർജ്ജ് ഓൺലൈനിലും അടക്കാം. ആ സമയത്ത് സഞ്ചരിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ നൽകിയിരിക്കണം.

പത്തനംതിട്ട നഗരത്തിൽ നിന്ന് 45 കിലോമീറ്റർ ദൂരെ ആങ്ങമൂഴിയാണ് ഗവി യാത്രയുടെ കവാടം.. ഇവിടെനിന്ന് ഗവി വരെ 67 കിലോമീറ്റർ ദുർഘടമായ കാനനപാതയാണ്. 56 കിലോമീറ്റർ അകലെയുള്ള ആനത്തോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് വഴിക്ക് ഉച്ചക്ക് 2.30 നു മുമ്പ് കടന്നു പോയിരിക്കണം .. ഗവിയിൽ നിന്ന് വാഹനങ്ങൾ തിരികെ ആങ്ങമൂഴി വഴി വിടില്ല.. വൈകിട്ട് 6 നു മുമ്പ് വള്ളക്കടവ് ചെക്ക് പോസ്റ്റ് കടക്കണം ..

ഗവിയിലേക്ക് യാത്രക്കാർ മദ്യം കൊണ്ടപോകുന്നതും, മദ്യപിച്ചു പോകുന്നതും പ്ലാസ്റ്റിക് കുപ്പികളും, കവറുകളും ഒക്കെ കൊണ്ടപോകുന്നതും നിരോധിച്ചിരിക്കുകയാണ്. അനധികൃത പാർക്കിംഗും നിരോധിച്ചിട്ടുണ്ട് . നിയമംലംഘകർ 500 രൂപ പിഴ അടക്കേണ്ടിവരും. നിയമ നടപടികളും നേരിടേണ്ടിവരും. വന്യമൃഗങ്ങളെ ഉപദ്രവിക്കാനോ. ഭക്ഷണം കൊടുക്കാനോ പാടില്ല. പലയിടങ്ങളും ക്യാമറ നിരീക്ഷണത്തിലുമാണ് .

മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകൾക്ക് മുകളിലൂടെയാണ് യാത്ര ..മൂഴിയാർ എക്കോ പോയന്റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലകളിൽ വാഹനം നിർത്തി പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.. കാട്ടാനകൾ ചിലപ്പോൾ റോഡരികിൽ കാണും... മൊട്ടക്കുന്നുകളിലും, പുല്‌മേടുകളിലും കാട്ടപോത്ത്, മാനുകൾ, കരടി, മ്ലാവ് തുടങ്ങിയവ ഉണ്ടാകും. കാടിനകത്തേക്ക് കയറരുത്.. ഇഴജന്തുക്കൾ ഒരുപാടുള്ള നിബിഡ വനമാണെന്നു ഓർക്കണം ..

പത്തനംതിട്ട ഗടഞഠഇ ഡിപ്പോയിൽ നിന്ന് രാവിലെ 6.20 ന് തിരി കുന്ന ബസ്സിൽ യാത്ര ചെയ്താൽ 4 മണിക്കൂർ യാത്ര ഉണ്ട് ഗവിയിൽ എത്താൻ .. 2 ട്രിപ്പുകളാണ് ഗടഞഠഇ നടത്തുന്നത്. രാവിലെ 6.30നുള്ള സർവീസ് 11 മണിക്ക് ഗവിയിൽ എത്തും. ഇതേ ബസ് കുമളി പോയി തിരിച്ചു 3.30ഓടു കുടി തിരിച്ചു ഗവിയിലെത്തും. 77 രൂപയാണ് ഗവിയിലേക്കുള്ള ഗടഞഠഇ ബസ് ഫെയർ.


ഗവിയിലേക്കുള്ള യാത്ര പോകുന്നവർ ഭക്ഷണ സാധനങ്ങൾ കരുതണം..അങ്ങാമൂഴി കഴിഞ്ഞാൽ പിന്നെ റിസർവ്വ് ഫോറെസ്റ്റ് ആണ്. ഗവിക്കു 10സാ മന്നേ കൊച്ചു പമ്പ എന്ന സ്ഥലത്തു ഗഠഉഇ യുടെ ഒരു ചെറിയ ഹോട്ടൽ ഉണ്ട്. അത്യാവശ്യം ഫുഡ് അവിടെ നിന്നും കിട്ടും. ബോട്ടിങ്ങിനും സൗകര്യമുണ്ട്. ഗവിയിൽ ബോട്ടിംഗ് ഉണ്ടെകിലും നേരത്തെ ബുക്ക് ചെയ്യാതെ പോയാൽ നടക്കില്ല.


ബസിൽ പോകുന്നവർ 11 മണിക്ക് ഗവിയിലെത്തിയാൽ തിരിച്ചു ബസ് വരുന്ന 3.30 വരെ ഉള്ള സമയം നിങ്ങൾക്ക് ഗവി, കൊച്ചു പമ്പ എന്നിവിടങ്ങളിൽ ചിലവഴിക്കാം. ബൈക്ക് യാത്ര അനുവദനീയമല്ല. അഥവാ ബൈക്കിൽ വന്നാൽ അങ്ങാമൂഴി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വച്ച് ബസിൽ തന്നെ പോകേണ്ടി വരും. പ്രൈവറ്റ് വാഹനങ്ങൾ രാവിലെ 9 മണി മുതൽ കടത്തിവിടും.

English summary
Pathanamthitta Local News about thing to know befor gavi trip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X