പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ബാദ്ധ്യത പ്രദേശങ്ങളിൽ കോളിഫാം ബാക്ടീരിയയുടെ അളവ് കണ്ടെത്തി

  • By Desk
Google Oneindia Malayalam News

തിരുവല്ല: പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിൽ നൈട്രേറ്റിന്റെയും അമോണിയയുടെയും കോളിഫോം ബാക്ടീരിയയുടെയും അളവ് വർധിച്ചതായി കണ്ടെത്തി. കടപ്ര, നിരണം, മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിലെ കിണർ വെള്ളത്തിലാണ് വലിയ തോതിൽ നൈട്രേറ്റും അമോണിയയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയത്.

എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു

ജല അതോറിറ്റിയുടെ രസതന്ത്ര വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതോടെ പ്രദേശത്തെ കിണർ ജലം ഉപയോഗിക്കരുതെന്ന് നിർദേശവും ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. പരുമല സെമിനാരി ധ്യാനകേന്ദ്രത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന ലാബിൽ 1500 ഓളം കിണറുകളിലെ വെള്ളം ഇതുവരെ പരിശോധിച്ചു.

Palakkad

കഴിഞ്ഞ 29ന് ആരംഭിച്ച പരിശോധനാ ക്യാമ്പ് 10 വരെയുണ്ടാകും. കോഴിക്കോട് മേഖലാ ഓഫീസിലെ കെമിസ്റ്റുമാരായ വിനോദ്കുമാർ.എം.ജി, ഷിജോഷ്.വി എന്നിവരുടെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. തിരുവല്ല വാട്ടർ അതോറിറ്റി ഓഫിസിൽ കൂടാതെ താൽക്കാലികമായി നീരേറ്റുപുറം എ.എൻ.സി ജംഗ്ഷനിലും ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഗുണഭോക്താക്കൾ ഒരു ലിറ്റർ വെള്ളമാണ് പരിശോധനയ്ക്കായി നൽകേണ്ടത്. സൗജന്യമായാണ് കുടിവെള്ള പരിശോധന.

പ്രളയജലം കൊണ്ട് കിണറുകൾ മൂടിയ സ്ഥലങ്ങളിലാണ് കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടത്. ചെങ്ങന്നൂർ, തിരുവല്ല താലൂക്കുകളിലും അപ്പർകുട്ടനാട്, കുട്ടനാട് മേഖലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രളയജലം മൂലം കിണറുകൾ മൂടിയിരുന്നു. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളിലെയും വെള്ളം ഏറെ മലിനമായതായാണ് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നത്.

അതുകൊണ്ടുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ജലം ഉപയോഗിച്ചാൽ ഉണ്ടാകും. തിളപ്പിച്ച് ഉപയോഗിച്ചാൽ പോലും പൂർണമായ അണുനശീകരണം പലപ്പോഴും സാധിക്കില്ല. ഈ സാഹചര്യത്തിൽ ശുദ്ധമായ ജലം ഉപയോഗിക്കുക മാത്രമാണ് പോംവഴി. ക്ലോറിനേഷൻ ചെയ്ത വെള്ളമാണ് സുരക്ഷിതമെന്ന് അധികൃതർ പറയുന്നു. പ്രളയബാധിത മേഖലകൾ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. വാട്ടർ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ചിലയിടങ്ങളിൽ ജലവിതരണം നടക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Pathanamthitta Local News about Coliform bacteria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X