• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയം: പത്തനംതിട്ട ജില്ലയിൽ 438 കോടിയുടെ നഷ്ടം, കാലവര്‍ഷം മൂന്ന് പേരുടെ ജീവനെടുത്തു

  • By desk

പത്തനംതിട്ട: കുറച്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കലിതുള്ളിയെത്തിയ കാലവർഷം ജില്ലയുടെ നടുവൊടിച്ചാണ് പിൻവാങ്ങിയത്. ദുരന്തം കഴിഞ്ഞെങ്കിലും ദുരിതം ബാക്കിയാണ്. കാർഷിക, സാമ്പത്തിക, ആരോഗ്യ മേഖലകളെ പ്രളയം തൂത്തെറിഞ്ഞു. മൊത്തം 438 കോടിയുടെ നഷ്ടം ജില്ലയിലുണ്ടായെന്നാണ് ആദ്യ കണക്കുകൾ. കൃത്യമായി പറഞ്ഞാൽ 438,92,75,250 രൂപ. വിശദമായ കണക്കെടുപ്പിൽ നഷ്ടസംഖ്യ ഇനിയും ഉയരാമെന്നു കലക്ടർ പി.ബി.നൂഹ് പറഞ്ഞു. നഷ്ടമായത് എട്ടു ജീവനുകൾ മഴക്കെടുതിയിൽ എട്ടു പേർ മരിച്ചു. ഒരാളെ ഇന്നലെ പമ്പാനദിയിൽ കാണാതായി. കോഴഞ്ചേരി, കോന്നി താലൂക്കുകളിൽ വെള്ളത്തിൽ വീണ രണ്ടു പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അടൂർ താലൂക്കിൽ പന്തളം വില്ലേജിലെ ദുരിതാശ്വാസ ക്യാംപിൽ മരിച്ച ആളുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളം ഇറങ്ങിയ ശേഷമേ സംസ്കാരം നടത്തൂ.

കാർഷിക മേഖല ഓണത്തിനൊരുക്കിയതടക്കം ജില്ലയുടെ കാർഷിക മേഖലയിൽ വൻ നഷ്ടമാണുണ്ടായത്. 1387.75 ഹെക്ടറിലെ കൃഷി നശിച്ചു. മൊത്തം 36.65 കോടി രൂപയുടെ നഷ്ടം. 430 ഹെക്ടറിലെ ഏത്തവാഴ കൃഷി നശിച്ചതിലൂടെ മാത്രം 32.25 കോടി രൂപ നഷ്ടപ്പെട്ടു. 80 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചതുമൂലം 40 ലക്ഷം, 850 ഹെക്ടറിലെ വിവിധ ഇനം വിളകൾ നശിച്ചതുമൂലം 3.825 കോടി, 1.5 ഹെക്ടറിലെ റബർ കൃഷി നശിച്ചതു മൂലം 2.75 ലക്ഷം, 1.25 ഹെക്ടറിലെ തെങ്ങ് നശിച്ചതു മൂലം രണ്ടു ലക്ഷം, 25 ഹെക്ടറിലെ നെല്ല് നശിച്ചതു മൂലം 1.25 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടം. മൃഗസംരക്ഷണ മേഖലയിൽ 84,14,550 രൂപയുടെ നഷ്ടമുണ്ടായി. റോഡുകൾ തരിപ്പണം പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് ഈ കാലവർഷം സമ്മാനിച്ചത്.

395 കോടി രൂപയുടെ നഷ്ടമാണ്. ജില്ലയിലെ 844 കിലോമീറ്റർ റോഡ് തകർന്നു താറുമാറായി. 23 പാലങ്ങൾ അറ്റകുറ്റ പ്രവൃത്തി നടത്തേണ്ടിവരും. ആരോഗ്യവും ഭീഷണിയിൽ വെള്ളമിറങ്ങിയതോടെ നാട് കടുത്ത രോഗ ഭീഷണിയിലാണ്. കാലവർഷം തുടങ്ങിയ ശേഷം ഇതുവരെ 260 പേർക്ക് ഡെങ്കിപ്പനിയും 75 പേർക്ക് എലിപ്പനിയും 20 പേർക്ക് മലേറിയയും 21 പേർക്ക് മഞ്ഞപ്പിത്തവും 7,430 പേർക്ക് വയറിളക്കവും 49,295 പേർക്ക് സാധാരണ പനിയും പിടിച്ചു. ഡെങ്കിപ്പനി മൂലം രണ്ടു പേരും എലിപ്പനി മൂലം അഞ്ചു പേരും മരിച്ചു. ക്യാംപുകളിൽ ജീവിതം വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും 70 ക്യാംപുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. 2,331 കുടുംബങ്ങളിലെ 8,788 പേരെ മാറ്റി പാർപ്പിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നതിനുള്ള സാധനങ്ങൾ പൊതുവിതരണവകുപ്പും ഹോർട്ടികോർപ്പും ലഭ്യമാക്കി.

എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാക്കി. മറ്റു നഷ്ടങ്ങൾ പോസ്റ്റുകൾ തകർന്നും ലൈനുകൾ പൊട്ടിയും കെഎസ്ഇബിക്കുണ്ടായത് 2.3 കോടി രൂപയുടെ നഷ്ടം. വീടുകൾ തകർന്ന് 2,13,60,700 രൂപ നഷ്ടമായി. മൂന്നു വീടുകൾ പൂർണമായും 387 വീടുകൾ ഭാഗികമായും തകർന്നു. ജലസേചനവകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടമുണ്ടായി. ദുരന്തമേഖലയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങളിൽ ജില്ലയുടെ ആശ്രയം ഫയർഫോഴ്സ് ആയിരുന്നു. വെള്ളത്തിൽ വീണ രണ്ടു പേരെ രക്ഷപ്പെടുത്തുകയും കാണാതായ രണ്ടു മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. വീടുകളിൽ കുടങ്ങിയവരെ വലിയ വാഹനങ്ങളിൽ പുറത്തെത്തിച്ചു. പൊലീസിന്റെ സേവനവും സമയത്തിനൊത്ത് ഉയർന്നു. ദുരിതാശ്വാസ ക്യാംപുകളിൽ എല്ലാ സൗകര്യങ്ങളും തഹസിൽദാർമാരും വില്ലേജ് ഓഫിസർമാരും ഒരുക്കി നൽകി.

English summary
Pathanamthitta Local News lose worth 438 crore after monsoon hit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X