പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓമല്ലൂര്‍ ചെല്ലമ്മയുടെ ഓര്‍മകള്‍ക്ക് രണ്ടു വര്‍ഷം: അഭിനയത്തിലും സംഗീതത്തിലും തിളങ്ങിയ താരം!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ആദ്യകാല നാടകപ്രവര്‍ത്തകയും ചലച്ചിത്രതാരവുമായ ഓമല്ലൂര്‍ ചെല്ലമ്മയുടെ ഓര്‍മകള്‍ക്കിന്ന് രണ്ടു വര്‍ഷം. വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രം പുറത്തിറങ്ങിയ അന്‍പതുകളിലാണ് ചെല്ലമ്മയുടെ സിനിമാപ്രവേശനം. ജില്ലയിലെ ആദ്യനായിക എന്ന വിശേഷണവും ചെല്ലമ്മയ്ക്ക് തന്നെ.

ഓമല്ലൂര്‍ മേപ്പള്ളില്‍ നാരായണന്‍നായരുടെയും കുട്ടിയമ്മയുടെയും മകളായാണ് ജനനം. കുട്ടിക്കാലത്ത് സംഗീത അധ്യാപികയാകാന്‍ കൊതിച്ച ചെല്ലമ്മ സംഗീതവും അഭ്യസിച്ചു. ഇതിനിടയിലാണ് എട്ടാം വയസില്‍ വനിതാസമാജം ഒരുക്കിയ 'ബാലഗോപാലന്‍' നാടകത്തില്‍ വേഷമിടുന്നത്. ആദ്യനാടകവും ഇതായിരുന്നു. തുടര്‍ന്ന് ചെറിയപ്രായത്തില്‍ തന്നെ ചെല്ലമ്മയെ തേടി നിരവധി അവസരങ്ങളെത്തി. കോടാകുളങ്ങര വാസുദേവപിള്ളയുടെ ഉടമസ്ഥതയിലുള്ള ചവറയിലെ സമിതി ഒരുക്കിയ 'പ്രമദ' എന്ന നാടകമാണ് ചെല്ലമ്മയെ നാടകത്തിലെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

chellamma-

തുടര്‍ന്നങ്ങോട്ട് നാടകത്തിനായി ഉഴിഞ്ഞുവെച്ച നാളുകളായിരുന്നു ചെല്ലമ്മയ്ക്ക്്. പൊടുക്കനയത്ത് വേലുപ്പിള്ളയുടെ പരബ്രഹ്മോദയം ഇറക്കിയ സുഭഗ, അനാഥ തുടങ്ങിയ നാടകങ്ങള്‍ അക്കാലത്ത് കേരളത്തിലെ ചര്‍ച്ചാ വിഷയമായിരുന്നു. തുടര്‍ന്ന് പാലാ ഐക്യകേരള സമിതി പുറത്തിറക്കിയ ഗ്രാമീണ ഗായകര്‍, വിശപ്പിന്റെ വില എന്നീ നാടകങ്ങളും ജനഹൃദയം കീഴടക്കി. അക്കാലത്താണ് നാടകവേദികളില്‍ മാറ്റത്തിന്റെ ശബ്ദവുമായി തിക്കുറിശി സുകുമാരന്‍നായരുടെ രംഗപ്രവേശം. തിക്കുറുശി സംവിധാനം ചെയ്ത 'സ്ത്രീ' നാടകം വേദികളില്‍ കൈയടി നേടിയതോടെ ആര്‍. വേലപ്പന്‍നായര്‍ സ്ത്രീ നാടകം സിനിമയാക്കാന്‍ തീരുമാനിച്ചു. അപ്പോഴും ചെല്ലമ്മ തന്നെയായിയിരുന്നു നായിക. അങ്ങനെ 1950ല്‍ ചെല്ലമ്മയുടെ ആദ്യചിത്രം പിറന്നു. ഇരുപതു വയസുകാരിയായ ചെല്ലമ്മ ഈ ചിത്രത്തില്‍ അഭിനയിച്ചത് ധിക്കാരിയായ 'സുഷമ' എന്ന കഥാപാത്രത്തെ ആയിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായപ്പോഴും ചെല്ലമ്മ നാടകത്തിലേക്കു മടങ്ങി. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം പുറത്തിറങ്ങുന്ന അക്കാലത്ത് ചെല്ലമ്മയെ തേടി സിനിമ എത്തിയത് ആ പ്രതിഭയ്ക്കുളള വലിയ അംഗീകാരമായിരുന്നു.

1952ലാണ് എം. കെ. രമണി സംവിധാനം ചെയ്ത ' പ്രേമലേഖ' പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ചെല്ലമ്മയുെട വേഷം ശ്രദ്ധിയ്ക്കപ്പെട്ടു. എന്നാല്‍ തുടര്‍ന്നും ചെല്ലമ്മ അരങ്ങിലേക്കുതന്നെ മടങ്ങി. ഇതിനിടയിലായിരുന്നു ഇരുപത്തിനാലാം വയസില്‍ വിവാഹം. ഇതോടെ പൂര്‍ണമായും കലാജീവിതത്തിന് ചെല്ലമ്മ തിരശീല ഇട്ടു. സാങ്കേതികമായി നാടകങ്ങള്‍ വളരാത്ത കാലത്തായിരുന്നു ചെല്ലമ്മയുടെ കലാജീവിതം. ഉച്ചത്തില്‍ സംഭാഷണങ്ങള്‍ അവതരിപ്പിക്കണം, പാടണം, പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ അഭിനയിക്കണം... എന്നാലിതിനെയൊക്കെ ചെല്ലമ്മ അനായാസം തരണം ചെയതു.

English summary
pathanamthitta local news Omallur chellamma's memmory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X