പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ: അയ്യപ്പസേവാസംഘം തിരുവാഭരണ പാത വഴി കാൽനടയായി ശബരിമല തീർഥയാത്ര നടത്തും

  • By Desk
Google Oneindia Malayalam News

പന്തളം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് അഖിലഭാരത അയ്യപ്പസേവാസംഘം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിനു പന്തളത്തു നിന്നു പരമ്പരാഗത തിരുവാഭരണ പാത വഴി കാൽനടയായി ശബരിമല തീർഥയാത്ര നടത്തും.

വിശദാംശങ്ങൾ ചർച്ച ചെയ്യാൻ 31ന് ഉച്ചയ്ക്കു രണ്ടിന് പന്തളം കൊട്ടാരത്തിൽ സന്യാസി ശ്രേഷ്ഠർ, പന്തളം കൊട്ടാര കുടുംബാംഗങ്ങൾ, സാമുദായിക സംഘടന നേതാക്കൾ, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ടസംഘം പ്രതിനിധികൾ, ഗുരുതി കറുപ്പന്മാർ, ഭക്തജനസംഘം–സന്നദ്ധസംഘടന ഭാരവാഹികൾ, അയ്യപ്പഭക്തർ എന്നിവരുടെ യോഗം നടക്കും.

Pathanamthitta

നൈഷ്ഠിക ബ്രഹ്മചാരി എന്നുള്ള നിലയ്ക്ക് മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ആചാരങ്ങളോടു കൂടിയുള്ള പ്രാണ പ്രതിഷ്ഠയാണ് ശബരിമലയിൽ നടത്തിയിട്ടുള്ളതെന്നാണ് താന്ത്രികവിധി പ്രകാരമുള്ള അറിവെന്നു സംഘാടകർ പറഞ്ഞു. ശബരിമല ദർശനത്തിനു 41 ദിവസത്തെ കഠിന വ്രതം അനിവാര്യമാണ്.

യൗവനയുക്തകളായ സ്ത്രീകൾക്കു 41 ദിവസം തുടർച്ചയായി നോമ്പു നോൽക്കാൻ സാധിക്കാത്തതു മൂലമാണ് നൂറ്റാണ്ടുകളായി അവർക്കു ശബരിമലയിൽ പ്രവേശനം നിഷേധിച്ചിട്ടുള്ളത്. എന്നാൽ, സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശനം ഇല്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. പത്തിനും അൻപതിനും മധ്യേ പ്രായമുള്ളവർക്കു മാത്രമേ പ്രവേശനം നിഷേധിച്ചിട്ടുള്ളു എന്നും അവർ പറഞ്ഞു.

English summary
Pathanamthitta Local News about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X